പ്രദോഷവ്രതത്തിന്റെ പ്രാധാന്യം

0

ശിവപ്രീതിക്കായാണ് പ്രദോഷവ്രതം അനുഷ്ഠിക്കുന്നത്. ദാരിദ്ര്യമുക്തി, കീര്‍ത്തി, സദ്സന്താനലബ്ധി, ശത്രുനാശം, ആയുസ്സ്, ഐശ്വര്യം, സര്‍വ്വ പാപനാശം എന്നീ ഫലങ്ങള്‍ വരുമെന്നാണ് വിശ്വാസം. പ്രദോഷ വ്രതമെടുക്കുന്നവര്‍ ആ ദിനത്തില്‍ ഉപവാസം അനുഷ്ഠിക്കണം.
രാവിലെ കുളി കഴിഞ്ഞ് വെളുത്ത വസ്ത്രം ധരിച്ച്‌ ഭസ്മം തൊട്ട് ശിവക്ഷേത്ര ദര്‍ശനം നടത്താം. പകല്‍ ഉപവസിക്കുകയും ‘ഓം നമഃശിവായ’ മന്ത്രം ജപിക്കുകയും വേണം. ശിവപാര്‍വതിമാര്‍ ഏറ്റവും പ്രസന്നമായിരിക്കുന്ന പ്രദോഷ സന്ധ്യയിലെ ശിവക്ഷേത്ര ദര്‍ശനം ഉത്തമം.
ഈ ദിവസം കൂവളത്തില കൊണ്ടുള്ള അര്‍ച്ചന, കൂവളമാല എന്നീ വഴിപാടുകള്‍ വിശേഷ ഫലം തരുെമന്നാണു വിശ്വാസം. ക്ഷേത്ര ദര്‍ശനത്തിനു ശേഷം ഉപവാസം അവസാനിപ്പിക്കാം. കറുത്ത പക്ഷത്തിലെ ശനിയാഴ്ച വരുന്ന പ്രദോഷം വിശേഷപ്പെട്ടതാണ്. തിങ്കളാഴ്ച വരുന്ന പ്രദോഷം സമ്ബത്ത്, സദ്സന്താന ലബ്ധി ഇവയ്ക്കായുളള പ്രാര്‍ഥന വിശേഷകരമെന്ന് വിശ്വാസം.

Leave A Reply

Your email address will not be published.

error: Content is protected !!