രക്ഷാബന്ധന് പിന്നിലെ വിശ്വാസങ്ങള്‍

0

ഇന്ന് രാജ്യം രക്ഷാബന്ധന്‍ ആഘോഷിക്കുകയാണ്. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ആഘോഷമാണ് രക്ഷാബന്ധന്‍. രാഖി കെട്ടുന്ന ചടങ്ങ് ഉത്തരേന്ത്യയിലെ ആഘോഷമാണെങ്കിലും ഇന്ന് ഇന്ത്യയില്‍ എല്ലാവരും രക്ഷാബന്ധന്‍ ആഘോഷിക്കുന്നുണ്ട്. ശ്രാവണമാസത്തിലെ പൗര്‍ണ്ണമി ദിവസമാണ് രാഖി ആഘോഷിക്കുന്നത്. സുരക്ഷിതത്വത്തിന്റെ ബന്ധനമാണ് രക്ഷാബന്ധന്‍. പെണ്‍കുട്ടികള്‍ സഹോദരതുല്യരായി കാണുന്നവരുടെ കയ്യില്‍ രാഖി കെട്ടുന്നതാണ് ചടങ്ങ്. ഇങ്ങനെ രാഖി കെട്ടിയ പെണ്‍കുട്ടിയെ സഹോദരിയായി പരിഗണിച്ച്‌ അവളെ സംരക്ഷിക്കേണ്ടത് സഹോദരന്റെ കടമയാണ്.
രക്ഷാബന്ധനുമായി ബന്ധപ്പെട്ട് ഒട്ടേറെ ഐതിഹ്യങ്ങളാണുളളത്. ഇന്ദ്രദേവനുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യവും ഇതിനു പിന്നിലുണ്ട്. ശ്രാവണ പൗര്‍ണ്ണമി നാളില്‍ ഇന്ദ്ര പത്നി ഇന്ദ്രന്റെ കൈയ്യില്‍ സിദ്ധിയുളള ഒരു രക്ഷ ബന്ധിച്ചു. രക്ഷയുടെ ശക്തികൊണ്ട് ഇന്ദ്രന്‍ അസുര വിജയം നേടുകയും ചെയ്തു. കൃഷ്ണ ദ്രൗപദി, യമനും സഹോദരിയായ യമുനാദിയും ,ബാലി രാജാവും ലക്ഷ്മീ ദേവിയുമായെല്ലാം ബന്ധപ്പെട്ടുള്ള ധാരാളം ഐതിഹ്യങ്ങളും രക്ഷാ ബന്ധനുപിന്നിലുണ്ട്.

രജപുത്ര സൈനികര്‍ യുദ്ധത്തിനു പുറപ്പെടും മുന്‍പ് അവരുടെ വനിതകള്‍ യോദ്ധാക്കളുടെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തിയ ശേഷം വലതു കൈയ്യില്‍ രക്ഷ ബന്ധിക്കുമായിരുന്നു. രക്ഷ ബന്ധിക്കുന്ന ആരേയും സംരക്ഷിക്കാന്‍ അത് സ്വീകരിക്കുന്ന ആള്‍ക്ക് ബാധ്യയുണ്ട് എന്നാണ് വിശ്വാസം.
രക്ഷാബന്ധന്‍ ദിനത്തില്‍ സ്ത്രീകള്‍ അതിരാവിലെ കുളിച്ച്‌ ഈശ്വര പൂജനടത്തും. അതിനുശേഷം ആരതിയുഴിഞ്ഞ് സഹോദരന്മാരുടെ വലതുകൈയ്യില്‍ രാഖി ബന്ധിക്കുന്നു. രാഖി കെട്ടുന്ന സ്ത്രീകള്‍ക്ക് വസ്ത്രങ്ങളോ ആഭരണങ്ങളോ നല്‍കുന്ന പതിവുണ്ട്.

പകരം അവര്‍ മധുരപലഹാരങ്ങള്‍ സഹോദരര്‍ക്ക് നല്‍കും.

Leave A Reply

Your email address will not be published.

error: Content is protected !!