ഗണപതി വിഗ്രഹം വീട്ടില്‍ വെക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

0

ഏതൊരു കര്‍മങ്ങളും ആദ്യം തുടങ്ങുമ്ബോള്‍ ടസങ്ങളൊഴിവാക്കാനും കാര്യം ഭംഗിയായി നടക്കാനും ഗണപതിയെ പ്രസാദിപ്പിചായിരിക്കും തുടങ്ങുക. അതിനാല്‍ ഗണപതി വിഗ്രഹം വീട്ടില്‍ വെക്കുമ്ബോള്‍ നാം ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടി ഇരിക്കുന്നു. ഗണപതി വിഗ്രഹങ്ങളും , ഫോട്ടോകളും വീട്ടില് സൂക്ഷിക്കുന്നതിന് പല നിയമങ്ങളുമുണ്ട് അവ കൃത്യമായി പാലിച്ചാലേ ഐശ്വര്യത്തിനും അഭീഷ്ടസിദ്ധിയും നമ്മെ തേടിയെടുത്തു അതിനാല്‍ പാലിക്കേണ്ട കാര്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു
സന്തോഷവും ഐശ്വര്യവും സമാധാനവുമാണ് ലക്ഷ്യമെങ്കില്‍ വെളുത്ത ഗണപതി വിഗ്രഹം വേണം, വീട്ടില്‍ വെക്കേണ്ടത്. വെളുത്ത ഗണപതിയുടെ ചി ത്രവും വീട്ടില്‍ സൂക്ഷിക്കണം.
വ്യക്തിപരമായ ഉയര്‍ച്ചയാണ് ലക്ഷ്യമെങ്കില്‍ കുങ്കുമവര്‍ണ ത്തിലെ ഗണപതിവിഗ്രഹം വയ്ക്കാം
വീട്ടിലേയ്ക്ക് ഐശ്വര്യവും സമൃദ്ധിയും കൊണ്ടുവരാന്‍ ഇരിയ്ക്കുന്ന ഗണപതിവിഗ്രഹം വെക്കുക
ഗണേശ വിഗ്രഹമാണ് ജോലി സ്ഥലത്ത് ഏറെ നല്ലത്
വീടിന്റെ പ്രധാന കവാടത്തിന് നേരെ വിപരീത ദിശയില്‍ വിഗ്രഹം വയ്ക്കുന്നത് വീട്ടിലേക്ക് ദോഷകരമായത് ഒന്നും പ്രവേശിക്കാതെ ഗണേശന്റെ ദൃഷ്ടി ഉണ്ടാകുവാന്‍ വേണ്ടിയാണ്.സ്വീകരണമുറിയിലെ അലമാരകളിലും വെക്കുന്ന വിഗ്രഹം ഒരിഞ്ച് അകത്തി വെക്കാന്‍ ശ്രദ്ധിക്കണം. തുകലില്‍ ഉണ്ടാക്കിയ സാധങ്ങള്‍ ഒന്നും വിഗ്രഹത്തിനടുത്ത് വെക്കരുത്. പൂജാമുറിയില്‍ ഒരു ഗണപതിവിഗ്രഹം മാത്രം വയ്ക്കുക.
വീട്ടില്‍ കയറുന്ന ഭാഗത്താണ് വിഗ്രഹം വയ്ക്കുകയാണെങ്കില്‍ രണ്ടെണ്ണം ആയിട്ടേ വയ്ക്കാവു. ഒന്ന് കവാടത്തിലേക്ക് തിരിച്ചും മറ്റൊന്ന് എതിര്ദിശയിലേക്ക് തിരിച്ചും വയ്ക്കണം.

വീടിന്റെ മറ്റേതെങ്കിലും മുറിയിലേക്ക് ഗണേശ വിഗ്രഹത്തിന്റെ പുറക് വശം വരുന്നത് ദാരിദ്രത്തിന് കാരണമാകുമെന്നാണ് വിശ്വാസം.
അതിന് പരിഹാരമായാണ് മറ്റൊരു വിഗ്രഹം കൂടി നേരെ വിപരീത ദിശയില് വയ്ക്കുന്നത്. അതോടൊപ്പം തന്നെ സ്വാസ്തിക് ചിഹ്നം ഗണപതിയുമായി ബന്ധപ്പെട്ടതാണെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ ചിഹ്നം വീട്ടില് സൂക്ഷിയ്ക്കുന്നതും നല്ലതാണ്.

Leave A Reply

Your email address will not be published.

error: Content is protected !!