പേന്‍ പോവും അഞ്ച് മിനിട്ടില്‍

0

പേന്‍ ശല്യം കൊണ്ട് സമാധാനമില്ലാത്ത അവസ്ഥയാണോ നിങ്ങള്‍ക്ക്? എന്തൊക്കെ മരുന്നുകള്‍ മാറി മാറി പരീക്ഷിച്ചിട്ടും പേന്‍ ശല്യത്തിന് യാതൊരു തരത്തിലുള്ള പരിഹാരവും ഇല്ലേ? പേന്‍ ശല്യവും പേനിന്റെ മുട്ടയും എല്ലാം കേശസംരക്ഷണത്തിന് എന്നും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്ന് തന്നെയാണ്.
പ്രത്യേകിച്ച് പെണ്‍കുട്ടികളിലാണ് ഈ പ്രശ്‌നം കൂടുതലായി കണ്ട് വരുന്നത്. ജോലിക്ക് ദൂരസ്ഥലങ്ങളില്‍ താമസിക്കുന്നവരിലും യാത്ര ചെയ്യുന്നവരിലുമാണ് ഇത്തരം പ്രശ്‌നങ്ങള്‍ കണ്ട് വരുന്നത്.
എന്നാല്‍ ഇനി ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇത്തരം മാര്‍ഗ്ഗങ്ങള്‍ കൊണ്ട് പേന്‍ പൂര്‍ണമായി ഇല്ലാതാക്കാം. കൂടാതെ പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ല എന്നതും ഈ മാര്‍ഗ്ഗങ്ങളുടെയെല്ലാം ഫലമാണ്.

പേനിന്റെ ശല്യം ഇല്ലാതാക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് ഒലീവ് ഓയില്‍. ഒലീവ് ഓയില്‍ ചെറിയ രീതിയില്‍ ചൂടാക്കി അത് തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിച്ചാല്‍ മതി. ഇത് പേനിനെ കൊല്ലുകയും പിന്നീട് പേന്‍ വരാത്ത അവസ്ഥയുണ്ടാക്കുകയും ചെയ്യുന്നു.

മുടി ഉണക്കാന്‍ മാത്രമല്ല ഹെയര്‍ ഡ്രൈയര്‍. പേനിനേയും ശല്യക്കാരായ ഈരിനേയും ഇല്ലാതാക്കാനും ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് ഹെയര്‍ ഡ്രൈയര്‍. ഹെയര്‍ ഡ്രൈയര്‍ ഉപയോഗിച്ച് 89ശതമാനം പേനിനേയും ഇല്ലാതാക്കാം.

മയോണൈസ് ആണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. ഇത് നല്ലതു പോലെ മുടിയില്‍ തേച്ച് പിടിപ്പിക്കാം. പേനിനെ തുരത്താന്‍ ഇതിലും നല്ല മാര്‍ഗ്ഗം ഇല്ലെന്ന് തന്നെ പറയാം. കാരണം അത്രേയറെ ഫലപ്രദമാണ് മയോണൈസ്.

വിനാഗിരിയാണ് പേന്‍ ശല്യം കുറക്കാന്‍ സഹായിക്കുന്ന മറ്റൊരു മാര്‍ഗ്ഗം. വിനാഗിരി അല്‍പം വെള്ളത്തില്‍ ചാലിച്ച് തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് പേനിനേയും ഈരിനേയും എല്ലാം ഇല്ലാതാക്കുന്നു

ടീ ട്രീ ഓയിലാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. ടീ ട്രീ ഓയില്‍ തലയില്‍ തേച്ച് പിടിപ്പിച്ച് നല്ലതു പോലെ മസ്സാജ് ചെയ്യുക. മൂന്ന് മണിക്കൂറിനു ശേഷം ചീപ്പ് ഉപയോഗിച്ച് തലയില്‍ നിന്നും പേനിനെ മുഴുവന്‍ എടുക്കാം.

കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ വെളിച്ചെണ്ണ വഹിക്കുന്ന പങ്ക് ചില്ലറയല്ല. അതുകൊണ്ട് തന്നെ വെളിച്ചെണ്ണ അല്‍പം ചൂടാക്കി അതില്‍ രണ്ടോ മൂന്നോ തുള്ളി നാരങ്ങ നീരും മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് പേനിനെ എന്നന്നേക്കുമായി തുരത്തും.

വേപ്പെണ്ണ കൊണ്ട് പേനിനെ ഓടിക്കാം എന്ന കാര്യത്തില്‍ സംശയമില്ല. വേപ്പെണ്ണ നിങ്ങളുപയോഗിക്കുന്ന ഷാമ്പൂവില്‍ അല്‍പം ചേര്‍ക്കാം. ഇത് മുടിയിലും തലയോട്ടിയിലും നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. കുറച്ച് സമയത്തിനു ശേഷം നല്ലതു പോലെ തല കഴുകാം. ശേഷം ഒരു ചീപ്പ് ഉപയോഗിച്ച് ചത്ത പേനിനെ മുഴുവന്‍ ചീന്തിയെടുക്കാം.

ആല്‍ക്കഹോള്‍ ആണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. രണ്ടോ മൂന്നോ തുള്ളി ആല്‍ക്കഹോള്‍ തലയോട്ടിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. ഇതിന്റെ മണം പേനുകള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. അതുകൊണ്ട് തന്നെ പേനിനെ തുരത്താന്‍ രണ്ട് തുള്ളി ആല്‍ക്കഹോള്‍ മതി.

 

Leave A Reply

Your email address will not be published.

error: Content is protected !!