പൂപ്പൊലി പ്രദര്‍ശനത്തില്‍ വിജ്ഞാനം പകര്‍ന്ന് കൃഷി വിജ്ഞാന്‍ കേന്ദ്ര

0

അമ്പലവയല്‍: പൂപ്പൊലി മേളയില്‍ കാര്‍ഷിക വിജ്ഞാനം പകര്‍ന്ന് കാര്‍ഷിക വിജ്ഞാന കേന്ദ്രം മാങ്ങാഇഞ്ചി, പപ്പായ, കപ്കൂണ് തുടങ്ങിയവയും ഔഷധ സസ്യങ്ങളും ചട്ടികളില്‍ വളര്‍ത്താവുന്ന കുറ്റി കുരുമുളക് തൈകളും ഹിമാം കുരുമുളക്, മുത്തുമണി, അതിരടിയന്‍, ഗരുഡമുണ്ടി, വിഷ്ണുപ്രിയ, നീലമുണ്ടി ചോലമുണ്ടി, കുമ്പയ്ക്കരം, കരുമുണ്ട, അണ്ടിയോടന്‍, ചോലനാമ്പന്‍ തുടങ്ങിയ കുരുമുളകിന്റെ 12 ഇനങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കൂടാതെ മൈക്രോ ഗ്രീന്‍സിന്റെ വിവിധ ഇനങ്ങളും വളങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. കര്‍ഷകര്‍ക്ക് കൃഷി മെച്ചപ്പെടുത്തുന്നതിനുളള സാങ്കേതികജ്ഞാനവും പരിശീലനവും കാര്‍ഷിക വിജ്ഞാന കേന്ദ്രത്തില്‍ നിന്നും ലഭിക്കും. മൂല്യവര്‍ദ്ധതി ഉല്പന്ന നിര്‍മ്മാണപരിശീലനം എന്നിവ ആവശ്യമായവര്‍ക്ക് കാര്‍ഷിക വിജ്ഞാന കേന്ദ്രവുമായി ബന്ധപ്പെടാം.കേരള കാര്‍ഷിക സര്‍വകലാശാലയ്ക്ക് കീഴില്‍ എല്ലാ ജില്ലയിലും കാര്‍ഷിക വിജ്ഞാന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!