കഞ്ചാവുമായി അറസ്റ്റില്‍ ബത്തേരി തൊടുവെട്ടി അന്നേടത്ത് വീട്ടില്‍ മുരളി (65)നെയാണ് ബത്തേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി ഷറഫുദ്ദിനും സംഘവും അറസ്റ്റ് ചെയ്തത്. ബത്തേരി മേഖലയിലെ കോളേജ് ,സ്‌കൂള്‍ വിദ്യാര്‍ത്ഥി കള്‍ക്കിടയില്‍ കഞ്ചാവ് ഉപയോഗം കൂടുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സമീപവാസിയായ മുരളി 100 ഗ്രാം കഞ്ചാവുമായി പിടിയിലാകുന്നത് .1980 മൂതല്‍ വിവിധ ജില്ലകളിലെ വാഹന മോഷണകേസുകളിലും മറ്റും പ്രതിയായ വ്യക്തിയാണ് മുരളി .കോടതിയില്‍ ഹാജരാക്കിയ ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു എക്‌സൈസ് പ്രവന്റീവ് ഓഫീസര്‍ ബാബുരാജ് ,സിവില്‍ എക്‌സൈസ് ഓഫീസര്‍ അനില്‍കുമാര്‍ എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു
Sign in
Sign in
Recover your password.
A password will be e-mailed to you.