ബോളി

0

ബോളി ഒരു ആധികാരിക മധുരമാണ്.ഉത്സവകാലഘട്ടത്തിലും മറ്റു പ്രത്യേക അവസരങ്ങളിലും ഇത് തയ്യാറാക്കുന്നു.ശര്‍ക്കരയും പരിപ്പും ചേര്‍ന്ന മിശ്രിതം മൈദാ മാവു കുഴച്ചു അതിനു നടുവില്‍ വച്ച്‌ പരത്തി പാനില്‍ചുട്ടെടുക്കുന്നതാണ്.മഹാരാഷ്ട്രയിലെ പുരന്‍ പോളി എന്ന പേരിലും ബെലെ ഹോളിജ് അറിയപ്പെടുന്നു.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചെറിയ വ്യത്യാസത്തില്‍ ഇത് ഉണ്ടാക്കുന്നുണ്ട്.
അതിന്റെ രൂപത്തിലും ഫില്ലിങ്ങിലും പല സ്ഥലത്തും ചെറിയ വ്യത്യാസങ്ങള്‍ കാണുന്നു.എന്നാല്‍ തയ്യാറാക്കുന്ന രീതി ഒരുപോലെ തന്നെയാണ്.ഇത് നമുക്ക് എളുപ്പത്തില്‍ വീട്ടില്‍ തയ്യാറാക്കാവുന്ന ഒരു വിഭവമാണ്.മാവ് കുഴച്ചെടുക്കുന്നതും ഫില്ലിംഗ് തയ്യാറാക്കുന്നതും ശരിയായ പാകത്തില്‍ ആയിരിക്കണമെന്ന് മാത്രം.ഈ മധുരം ഉണ്ടാക്കണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ കൂടുതല്‍ വായിക്കുക.
ബോളി റെസിപ്പി വീഡിയോ
സ്റ്റെപ് ബൈ സ്റ്റെപ്: ബോളി തയ്യാറാക്കാം
1. സൂചി,മൈദ എന്നിവയിലേക്ക് ഒരു നുള്ളു മഞ്ഞള്‍പ്പൊടി ചേര്‍ക്കുക.
2. നന്നായി മിക്സ് ചെയ്യുക.
3. 3/4 കപ്പ് വെള്ളം കുറേശ്ശ ഒഴിച്ച്‌ മാവു കുഴയ്ക്കുക.
4. 2 സ്പൂണ്‍ എണ്ണയൊഴിച്ചു മയപ്പെടുത്തുക.
5. 3 സ്പൂണ്‍ എണ്ണ പുറത്തു ഒഴിച്ച്‌ മൂടി വയ്ക്കുക.
6. 4 -5 മണിക്കൂര്‍ മൂടി വയ്ക്കുക.
7. ഈ സമയം പരിപ്പ് കുക്കറിലേക്കിടുക.
8. ഇതിലേക്ക് 3 കപ്പ് വെള്ളവും അല്പം മഞ്ഞള്‍പ്പൊടിയും ചേര്‍ക്കുക.
9. 4 വിസില്‍ വരുന്നതുവരെ വേവിച്ചശേഷം തണുക്കാന്‍ വയ്ക്കുക.
10. ഈ സമയം ശര്‍ക്കര ചൂടായ ഒരു പാനിലേക്കിടുക.
11. 1/4 കപ്പ് വെള്ളം ചേര്‍ക്കുക.
12. ശര്‍ക്കര അലിഞ്ഞു നല്ല കട്ടിയുള്ള സിറപ്പാക്കുക.
13. പരിപ്പിലെ അധികവെള്ളം മാറ്റി മിക്സിയിലെ ജാറിലേക്കിടുക.
14. ഇതിലേക്ക് തേങ്ങയും ഏലക്കായും ഇട്ട് നന്നായി അടിച്ചെടുക്കുക.
15. ശര്‍ക്കര പാനി തയ്യാറായാല്‍ ഈ മിശ്രിതം അതിലേക്കിടുക.
16. ശര്‍ക്കരയിലെ വെള്ളം മാറുന്നതുവരെ നല്ലവണ്ണം ഇളക്കുക.
17. വശങ്ങളില്‍ നിന്നും വിട്ടുവരുന്നതുവരെ ഇളക്കുക.
18. തണുക്കാന്‍ അനുവദിക്കുക.
19. മാവു ഒരു മീഡിയം വലുപ്പത്തില്‍ കൈവെള്ളയില്‍ വച്ച്‌ ഉരുട്ടുക.
20. ഒരു പ്ലാസ്റ്റിക് ഷീറ്റില്‍ എണ്ണ തടവുക.
21. ഇടത്തരം വലുപ്പത്തില്‍ മാവു എടുത്ത് ഒന്നുകൂടെ കുഴയ്ക്കുക.
22. മാവു ചെറുതായി പരത്തി നടുവില്‍ ഫില്ലിംഗ് വയ്ക്കുക.
23. കുറച്ചു എണ്ണ മുകളില്‍ തടവി തുറന്ന ഭാഗം അടയ്ക്കുക.
24. പ്ലാസ്റ്റിക് ഷീറ്റില്‍ വച്ച്‌ റൊട്ടി പരത്തുന്നതുപോലെ പരത്തുക.
25. ചൂടായ പാനില്‍ ശ്രദ്ധാപൂര്‍വം വയ്ക്കുക.
26. ഒരു വശം വെന്തുകഴിഞ്ഞാല്‍ അല്പം എണ്ണ പുരട്ടി മറു വശവും വേവിക്കുക..
27. ചെറിയ ബ്രൗണ്‍ നിറമാകുന്നതുവരെ വേവിക്കുക.

Leave A Reply

Your email address will not be published.

error: Content is protected !!