പൊതുവിദ്യാഭ്യാസ സംരക്ഷണ സന്ദേശം പൂപ്പൊലിയില്‍

0

അമ്പലവയല്‍ : അമ്പലവയലില്‍ നടന്നുകൊണ്ടിരിക്കുന്ന അന്താരാഷ്ട്ര പൂപ്പൊലിയില്‍ പൊതുവിദ്യാഭ്യാസത്തിന്റെ പുത്തന്‍ ഉണര്‍വ് നല്‍കാന്‍ സര്‍വ്വ ശിക്ഷാ അഭിയാന്‍ ഒരുക്കിയ സ്റ്റാള്‍ ശ്രദ്ദേയമാകുന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണത്തിനായി 2000ല്‍ ആരംഭിച്ച പദ്ധതിയാണ് ഇത്. ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഇത് ആരംഭിച്ചിട്ടുണ്ട്. എസ്.എസ്.എ.യുടെ പദ്ധതികള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളോടൊപ്പം കൈകോര്‍ത്ത് നടപ്പിലാക്കി വരുന്നു. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എസ്.എസ്.എ.യുടെ കീഴില്‍ പല പ്രവര്‍ത്തനങ്ങളും ചെയ്യുന്നു. ഊരുകളില്‍പോയി സ്‌ക്കൂളുകള്‍ നിര്‍മ്മിക്കുകയും, മെഡിക്കല്‍ ക്ലാസ്സുകള്‍ നടത്തുകയും അദ്ധ്യാപകര്‍ക്ക് പ്രതേ്യക പരിശീലനം നല്‍കുകയും ചെയ്യുന്നു. ജില്ലയില്‍ എസ്.എസ്.എ.ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളും ഉപ ജില്ലാ അടിസ്ഥാനത്തിലും പഞ്ചായത്ത് തലത്തിലും ക്ലസ്റ്റര്‍ റിസോഴ്‌സ് സെന്ററുകളും പ്രവര്‍ത്തിക്കുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!