സന്ദര്‍ശകരെ വരവേല്‍ക്കുന്നത് പൂപ്പൊലിയിലെ പൂമ്പാറ്റ

0

അമ്പലവയല്‍ : അമ്പലവയലില്‍ നടക്കുന്ന അന്താരാഷ്ട്ര പുഷ്പ പ്രദര്‍ശന മേള പൂപ്പൊലിക്ക് ഭംഗി കൂട്ടാന്‍ കവാടത്തിനു മുന്‍പില്‍ സന്ദര്‍ശകരെ വരവേല്‍ക്കുന്നത് കൂറ്റന്‍ പൂമ്പാറ്റ. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ജിജോ ചെറുവോടനും സംഘവുമാണ് പൂമ്പാറ്റ ഒരുക്കിയിട്ടുളളത്. അഞ്ചര അടി ഉയരമുളള ഈ പൂമ്പാറ്റ ആര്‍ട്ട് വില്ലേജ് ഡയറക്ടറായ ജിജോയുടെ നേതൃത്വത്തില്‍ വിനീഷ്, സനോജ് പൂലൂന്നി, സരുണ്‍ദാസ്, സുബ്രഹ്മണ്യം കോട്ടശ്ശേരി, പ്രവീഷ് എന്നിവരടങ്ങുന്ന സംഘം മൂന്ന് ദിവസം കൊണ്ടാണ് നിര്‍മ്മിച്ചത്. നിരവധി സ്ഥലങ്ങളില്‍ അലങ്കാരം തീര്‍ത്തിട്ടുണ്ട്. അന്താരാഷ്ട്ര നാടകം ഉള്‍പ്പെടെ നിരവധി പരിപാടികളില്‍ ഈ ആറംഗ സംഘം പ്രവര്‍ത്തിച്ചു വരുന്നു. സിമന്റ് ഉപയോഗിച്ച് ലോകത്തിലെ ഏറ്റവും വലിയ ഹെലികോപ്പറ്റര്‍ മിനിയേച്ചര്‍ മലപ്പുറത്ത് നിര്‍മ്മിക്കുന്നതും ജിയോയുടെ നേതൃത്വത്തിലുളള സംഘമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!