ഇരട്ട സെല്‍ഫി ക്യാമറയുമായി സിയോക്സ് ഡ്യുയോപിക്സ് വിപണിയില്‍
മുംബൈ: സിയോക്സ് മൊബൈല്‍സ് ആദ്യത്തെ ഡ്യുവല്‍ സെല്‍ഫി ക്യാമറ സ്മാര്‍ട്ട് ഫോണ്‍ ഡ്യുയോപിക്സ് (Duopix) അവതരിപ്പിച്ചു. മുംബൈയില്‍ നടന്ന ചടങ്ങിലാണ് സിയോക്സ് പുതിയ ഫോണ്‍ അവതരിപ്പിച്ചത്. ഡ്യുയോപിക്സിന്റെ വരവോടെ ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഡ്യുവല്‍ സെല്‍ഫി ക്യാമറ അവതരിപ്പിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡായി സിയോക്സ് മാറി.
8 എംപി 2 എംപി ഡ്യുവല്‍ ക്യാമറയാണ് ഡ്യുയോപിക്സിനുള്ളത്. 5 ഇഞ്ച് എച്ച്.ഡി സ്ക്രീനില്‍ 1280×720 പിക്സല്‍ റെസൊലൂഷനും 296 പി.പി.ഐ പിക്സല്‍ ഡെന്‍സിറ്റിയും ഉണ്ടാകും. ഡ്യുവല്‍ സിം സംവിധാനമുള്ള ആന്‍ഡ്രോയിഡ് 7.0 ന്യൂഗട്ട് അടിസ്ഥാനമാക്കിയാണ് ഇത് പ്രവര്‍ത്തിക്കുക. 2 ജി.ബി റാമും 16 ജി.ബി ഇന്റേണല്‍ മെമ്മറിയും മൈക്രോഎസ്ഡികാര്‍ഡ് സൗകര്യവും ഉണ്ട്. 2500 മില്ലി ആമ്ബിയര്‍ ബാറ്ററിയാണ് ഉപയോഗിക്കുന്നത്.
21 ഭാഷകള്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ഫോണില്‍ എഫ്.എം റേഡിയോയ്ക്കായി മള്‍ട്ടി ലിംഗ്വല്‍ ഫോണ്‍ ബുക്ക് സംവിധാനവും ഉണ്ട്. ഫോണിന്റെ വിലയും മറ്റ് വിശദ വിവരങ്ങളും കമ്ബനി പുറത്തു വിട്ടിട്ടില്ല.