വോട്ടോ; ഇന്ത്യ പിടിക്കാന്‍ വീണ്ടുമൊരു ചൈനീസ് കമ്ബനി

0

ദില്ലി: ഇന്ത്യന്‍ മൊബൈല്‍ വിപണിയിലെ മല്‍സരം കടുപ്പിക്കാന്‍ വോട്ടോയെത്തുന്നു. ചൈനീസ് കമ്ബനിയായ വോട്ടോ തങ്ങളുടെ പുതിയ മൂന്ന് ഫോണുകളാണ് ഉടന്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. 10000 രൂപയില്‍ താഴെ വിലവരുന്ന ഫോണുകളിലൂടെ വിപണി സാന്നിധ്യം അറിയിക്കുക എന്നതാണ് വോട്ടോയുടെ ലക്ഷ്യം. ഒരു വര്‍ഷം കൊണ്ട് ഒരു മില്ല്യണ്‍ ഫോണുകള്‍ വിറ്റഴിച്ച്‌ 700 കോടിയുടെ വരുമാനം വോട്ടോ ഇന്ത്യയില്‍ നിന്നും ലക്ഷ്യമിടുന്നു. മറ്റ് ചൈനീസ് കമ്ബനികളുടെ മാതൃകയില്‍ ഇന്ത്യയില്‍ നിര്‍മ്മാണ യൂണിറ്റുകള്‍ തുടങ്ങാനും വോട്ടോയ്ക്ക് പദ്ധതിയുണ്ട്.

നിലവില്‍ ചൈനയില്‍ മാത്രമുള്ള വോട്ടോ നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിലും വിപണി തുറക്കും. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ശക്തമായ സാന്നിധ്യമായ ഷവോമി മറികടക്കുകയാണ് വോട്ടോയ്ക്കു മുന്നിലുള്ള പ്രധാന വെല്ലുവിളി. അതിനാല്‍ ഷവോമി അതേ നിരക്കില്‍ മൊബൈല്‍ ഫോണുകള്‍ വിറ്റവിഴിക്കാനാണ് വോട്ടോയുടെ ശ്രമം. ഇവൂമി, ഇന്‍ഫിനിക്സ് എന്നീ ചൈനീസ് കമ്ബനികള്‍ ഈ വര്‍ഷം പുതുതായി ഇന്ത്യന്‍ വിപണിയിലെത്തിയിരുന്നു.

വിവോ, ഓപ്പോ, ജിയോണി എന്നിവയാണ് ഇപ്പോള്‍ മല്‍സരരംഗത്ത് മുന്നിലുള്ള മറ്റ് കമ്ബനികള്‍‍. വോട്ടോ ഫോണുകള്‍ ലഭ്യമാക്കാന്‍ 322 വിതരണക്കാരെ ചുമതലപ്പെടുത്തിയതായാണ് വിവരം. വില്പനയ്ക്കും സര്‍വീസിനുമായി ഇന്ത്യന്‍ കമ്ബനികളായ റാഷി പെരിഫറല്‍സ്, റെഡിംഗ്ടണ്‍, ആര്‍വി സൊലൂഷന്‍സ് എന്നിവര്‍ വോട്ടോയുമായി കരാര്‍ ഒപ്പിട്ടിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!