സിബിഎസ്ഇ കായികമേള സമാപിച്ചു

0

മാനന്തവാടി മേരി മാതാ കോളേജില്‍ രണ്ടു ദിവസമായി നടന്ന ജില്ലാ സിബിഎസ്ഇ കായികമേള സമാപിച്ചു. പുല്‍പള്ളി സെന്റ് മേരീസ് അണ്ടര്‍ 16 , അണ്ടര്‍ 14 കാറ്റഗറികളില്‍ ആധിപത്യം നിലനിര്‍ത്തി. ബത്തേരി ഗ്രീന്‍ ഹില്‍സ് ആണ് അണ്ടര്‍ 19 കാറ്റഗറിയില്‍ മുന്നില്‍. നിര്‍മല മാതാ ബത്തേരി അണ്ടര്‍ 12 കാറ്റഗറിയിലും ഡബ്ല്യുഎംഒ മുട്ടില്‍ അണ്ടര്‍ 10 കാറ്റഗറിയിലും കൂടുതല്‍ പോയിന്റുകള്‍ നേടി.സമാപന സമ്മേളന ഉദ്ഘാടനവും സമ്മാനദാനവും മേരി മാതാ കോളേജ് മാനേജര്‍ ഫാദര്‍ ജോര്‍ജ് മൈലാടൂര്‍ നിര്‍വഹിച്ചു. വയനാട് സിബിഎസ്ഇ സഹോദയ പ്രസിഡന്റ് സീറ്റാ ജോസ്, സെക്രട്ടറി ഫാദര്‍ സന്തോഷ്, അമൃത സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ശ്രീമതി ഭാഗ്യലത, സാന്‍ജോസ് സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ അര്‍ച്ചന, ഡബ്ല്യുഎംഒ പ്രിന്‍സിപ്പല്‍ എം ശശി, ഇന്‍ഫന്റ് ജീസസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റോണാ, വയനാട് സിബിഎസ്ഇ മാനേജ്മന്റ് അസോസിയേഷന്‍ പ്രതിനിധി ജോര്‍ജ് ജോസഫ് എന്നിവര്‍ സംസാരിച്ചു.
……………….

 

Leave A Reply

Your email address will not be published.

error: Content is protected !!