വിദ്യാര്‍ഥികളെ സംഘം ചേര്‍ന്ന്‍ മര്‍ദ്ദിച്ച സംഭവം ,പൊലീസ് കേസ്സെടുത്തു

0

വിദ്യാര്‍ഥികളെ സംഘം ചേര്‍ന്ന്‍ മര്‍ദ്ദിച്ച സംഭവത്തില്‍ കണ്ടാലറിയാവു 15 ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ വെള്ളമുണ്ട പൊലീസ് കേസ്സെടുത്തു. വ്യാഴാഴ്ച വൈകുരേം 7 മണിയോടെ ഒഴുക്കന്‍മൂല ചെറുകര തൊടുവയലിലാണ് സംഭവം. പ്രദേശത്തെ ഡിവൈഎഫ്‌ഐയുടെ കൊടി നശിപ്പിക്കുത് തടഞ്ഞതിനാണ് സമീപത്തെ 2 വിദ്യാര്‍ഥികള്‍ക്ക് മര്‍ദ്ദനമേറ്റത്. ഡി വൈ എഫ് ഐ യുടെ കൊടി നശിപ്പിക്കുത് വിദ്യാര്‍ഥികള്‍ കാണാനിടയായതാണ് ഇവരെ മര്‍ദ്ദിക്കാന്‍ കാരണമായതെ് മര്‍ദ്ദനമേറ്റ കുട്ടികള്‍ 16ഉം, 17ഉം വയസ്സ് പ്രായമുള്ള രണ്ട് വിദ്യാര്‍ഥികള്‍ക്കും കഴുത്തിനും കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇരുവരും മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. ചെറുകര തൊടുവയല്‍ പ്രദേശത്ത് കുറച്ചു കാലമായി സി.പി.എം. ബി.ജെ.പി. സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. വിവിധ വകുപ്പുകള്‍ പ്രകാരമാണ് പതിനഞ്ച് പേര്‍ക്കെതിരെ കേസ്സെടുത്തത്. പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!