മുഖത്തെ കരുവാളിപ്പ് മാറ്റാൻ എളുപ്പം ചെയ്യാവുന്ന 6 കാര്യങ്ങൾ

0

 

പഞ്ചസാര

പഞ്ചസാരയും ഒലീവെണ്ണയും കൂട്ടിച്ചേര്‍ത്ത് മുഖം സ്‌ക്രബ്ബ് ചെയ്യാം. മുഖത്തെ മൃതകോശങ്ങള്‍ അകറ്റുവാനും നിറം വര്‍ദ്ധിക്കാനുമുളള നല്ലൊരു മാര്‍ഗമാണിത്.

നാരങ്ങ

നാരങ്ങ ഇനത്തില്‍ പെട്ട എല്ലാ തരം പഴവര്‍ഗങ്ങളും ബ്ലീച്ച് ഉണ്ടാക്കാന്‍ നല്ലതാണ്. ഓറഞ്ചിന്റെ തൊലി ഒരു ദീവസം വെയിലത്ത് വച്ച് ഉണക്കുക. ഇത് മിക്‌സിയില്‍ അടിച്ച് അതിന്റെ കൂടെ പാല്‍പ്പാടയും ചേര്‍ത്ത് ഉപയോഗിക്കാം. 10 മിനിറ്റിന് ശേഷം കഴുകിക്കളയാം.

തേന്‍

ഒരു സ്പൂണ്‍ തേനെടുക്കുക. ഇതില്‍ അര സ്പൂണ്‍ പാല്‍പ്പാടയും ഒരു സ്പൂണ്‍ നാരങ്ങാനീരും ചേര്‍ക്കുക. ഇത് മുഖത്തു പുരട്ടി അരമണിക്കൂര്‍ കഴിയുമ്പോള്‍ ഇളം ചൂടുവെള്ളം ഉപയോഗിച്ച് കഴുകിക്കളയാം.

പനിനീര്,

നാരങ്ങാനീര് പനിനീര്, എന്നിവയില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് ബ്ലീച്ചായി ഉപയോഗിക്കാം.

കുക്കുമ്പര്‍

ചെറുവെള്ളരി മിക്‌സിയില്‍ അടിച്ച് അതിലേക്ക് നാരങ്ങാനീരും അല്‍പം കടലമാവും ചേര്‍ത്ത് ബ്ലീച്ചായി ഉപയോഗിക്കാം.

തക്കാളി

അസിഡിക് ഗുണമുള്ളതു കൊണ്ട് തക്കാളി കൊണ്ട് ബ്ലീച്ച് ചെയ്താല്‍ ഗുണവും ഉടനടി ലഭിക്കും.
തക്കാളി മിക്‌സിയിലടിച്ച് അല്‍പം നാരങ്ങാനീരും ചേര്‍ത്ത് മുഖത്തു പുരട്ടുക. അല്‍പസമയം കഴിഞ്ഞ് കഴുകിക്കളയാം

Leave A Reply

Your email address will not be published.

error: Content is protected !!