തലയ്ക്കൽ ചന്തു സ്മൃതിദിനാചരണം നടത്തി

0

കുറിച്ച്യപ്പടയുടെ തലവൻ തലക്കൽ ചന്തുവിനെ തൂക്കിലേറ്റിയെന്നും ഗളച്ചേദം ചെയ്തെന്നും ചരിത്രത്തിൽ രേഖപ്പെടുത്തിയ പനമരം കോട്ടയിലെ കോളി മരവും പരിസരവും സംരക്ഷണമില്ലാതെ കാട്കയറിയും സാമൂഹിക ദ്രോഹികളുടെ അഴിഞ്ഞാട്ടത്തിലും നശിച്ചു കൊണ്ടിരിക്കുന്നു
പനമരം കോട്ടയിൽ എന്നിയപ്പെടുന്ന ഹയർ സെക്കണ്ടറി സ്കൂളിന്റെ പുറക് വശത്ത് കബനി തീരത്താണ് കോളിമരം സ്ഥിഥിതി ചെയ്യുന്നത്. എം.ഐ.ഷാനവാസ് എം.പിയുടെ പ്രദേശിക നിധിയിൽ നിന്നുള്ളതു ക ഉപയോഗിച്ച് മരത്തിന് ചുറ്റു സംരക്ഷണമൊരുക്കുകയും തറ ഭാഗത്ത് ടൈൽ വിരിക്കുകയും ചെയ്തിരുന്നു.ഇതിന്റെ തnയിലെ ടൈലുകൾ ഇളകിപ്പോവുകയും മരച്ചുവട്ടിലെ സംരക്ഷണഭിത്തി തകരുകയും ചെയ്തിട്ടുണ്ട്. വർഷങ്ങളായി യാതൊരു സംരക്ഷണവുമില്ലാത്തതാണ് ഇതിന് കാരണം. നേരത്തെ നിർമ്മിതി കേന്ദ്ര യി.ൽ നിന്നുള്ള ഒരു ജീവനക്കാരൻ ഇവിടെ ഉണ്ടായിരുന്നെങ്കിലും പിന്നീട് ഇയാളെ പിൻവലിച്ചു.ഇതോടെ ഇവിടെ കാട്കയറുകയും സാമൂഹിക വിരുദ്ധർക്ക് ഇഷ്ടപ്പെട്ട ഇടമാവുകയും ചെയ്തു ദിനാചരണത്തിന്റെ ഭാഗമായി ചിലകാട്ടി കൂട്ടലുകൾ നടക്കുന്നെങ്കിലും സംരക്ഷണമില്ലാതെ ഇതിന്റെ തകർച്ചയ്ക്ക് ഇനിഅധികകാലം വേണ്ടി വരില്ല. ബ്രിട്ടീഷ് സാമ്രാജ്യത്തെ ആട്ടിപ്പായിക്കാൻ ജിവൻ നൽകിയ ഈ ധീരയോദ്ധാവിനോട് കാണിക്കുന്ന നന്ദികേടായി മാത്രമേ വരും തലമുറ ഇതിനെ വിലയിരുത്തൂ. അധികൃതർ വേണ്ട നടപടികൾ കൈക്കൊ ണ്ടില്ലെങ്കിൽ സമരത്തിന് നേതൃത്വം നൽകുമെന്ന് കുറിച്ച്യ സമുദായ സംരക്ഷണ സമിതി പ്രവർത്തകർ പറഞ്ഞു

Leave A Reply

Your email address will not be published.

error: Content is protected !!