അന്താരാഷ്ട്ര ചക്ക മഹോത്സവം: സാങ്കേതിക സെമിനാറിന് തുടക്കമായി

0

ചക്കയുടെ ആരോഗ്യ പോഷക സുരക്ഷ പ്രചരിപ്പിച്ച്, ചക്കയുടെ മൂല്യവര്‍ധനവും, പ്ലാവ്കൃഷിയും പ്രോത്സാഹിപ്പിക്കണമെന്ന് മലേഷ്യയില്‍ നിന്നുള്ള ഉഷ്ണമേഖല പഴവര്‍ഗ്ഗ
ശൃംഘല ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. മുഹമ്മദ് ദേശാ ഹസ്സിം പറഞ്ഞു. ചക്കയുടെ മൂല്യവര്‍ദ്ധനവും വിപണിയും എന്ന സാങ്കേതിക സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുു അദ്ദേഹം .കേരളവുമായി സാങ്കേതിക വിദ്യകൈമാറ്റത്തിനും മൂല്യവര്‍ദ്ധിത ഉത്പ്പന്ന നിര്‍മ്മാണ പരിശീലനത്തിനും ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് പ്രയോജനകരമായ രീതിയില്‍ ചക്കയുടെ സാദ്ധ്യതകള്‍ പ്രചരിപ്പിക്കുതിനും സഹകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേരള കാര്‍ഷികവികസന കര്‍ഷക ക്ഷേമവകുപ്പും, കാര്‍ഷികസര്‍വകലാശാലയും സംഘടിപ്പിച്ച അന്താരാഷ്ട്ര ചക്കമഹോത്സവത്തോടനുബന്ധിച്ചുനടന്ന സാങ്കേതികസെമിനാറില്‍ ഐ.എസ്എച്ച്.എസ്സിലെ ഡോ. ശിശിര്‍ മിത്ര മുഖ്യ പ്രഭാഷണം നടത്തി. കേരള കാര്‍ഷിക സര്‍വകലാശാല
വൈസ്ചാന്‍സിലര്‍ ഡോ. പി രാജേന്ദ്രന്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെഷന്‍ ജഡ്ജി പി.വി വിജയകുമാര്‍, ജില്ല പോലീസ് മേധാവി രാജ്പാല്‍ മീണ, കേരളാ
കാര്‍ഷികസര്‍വ്വകലാശാല വിജ്ഞാനവിഭാഗം മേധാവി ഡോ. ജിജു പി. അലക്‌സ്,
നബാര്‍ഡ് ജില്ലാ മാനേജര്‍ എന്‍. എസ്. സജികുമാര്‍, സര്‍വകലാശാലാ ഗവേഷണ വിഭാഗം മേധാവി ഡോ. ഇന്ദിരാ ദേവി എന്നിവര്‍ സംസാരിച്ചു. ചടങ്ങിന് കാര്‍ഷിക
സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. എസ്. ലീനാകുമാരി സ്വാഗതവും കൃഷി വിജ്ഞാനകേന്ദ്രം കോ-ഓര്‍ഡിനേറ്റര്‍ ഡോ. എന്‍.ഇ. സഫിയ നന്ദിയും പറഞ്ഞു.
കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള വിവിധ ഗവേഷണസ്ഥാപനങ്ങള്‍, കൃഷിവിജ്ഞാന കേന്ദ്രങ്ങള്‍, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി,
വ്യവസായവികസനവകുപ്പ്, ഫാം ഇന്‍ഫോര്‍മേഷന്‍ ബ്യൂറോ, കര്‍ഷകര്‍ തുടങ്ങിയവരുടെ ചക്കയുടെ അനുബന്ധ ഉത്പങ്ങളും ആശയങ്ങളും ലഭ്യമാക്കുന്ന പ്രദര്‍ശനത്തിന്റെ ഭാഗമായാ
ണ് സെമിനാര്‍ സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി ആരംഭിച്ചു. രാം ദിവസമായ ഇന്ന് (ഓഗസ്റ്റ് 10) ചക്കയുടെ ജനിതക സമ്പത്തിനെക്കുറിച്ച് മലേഷ്യയില്‍ നിന്നുള്ള
പ്രൊഫസര്‍ ഡോ. സിസിര്‍മിത്രയുടെ മുഖ്യപ്രഭാഷണവും ഇന്ത്യയില്‍ പ്ലാവിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷി സാദ്ധ്യതകളെക്കുറിച്ച് ഡോ. എന്‍. കെ
കൃഷ്ണകുമാറിന്റെ മുഖ്യ പ്രഭാഷണവും ഉായിരിക്കും. ഇതോടൊപ്പം ഡോ. ബാലമോഹന്റെ പ്രഭാഷണവും പ്ലാവിന്റ സസ്യശാസ്ത്രവും, ജനിതക വ്യതിയാനം, വിള
മെച്ചപ്പെടുത്തല്‍ എന്ന വിഷയത്തെ ആസ്പദമാക്കി ശ്രീലങ്കയില്‍ നിന്നുള്ള ഡോ.ഡി.കെ.എന്‍.ജി പുഷ്പകുമാര്‍ എന്നിവരുടെ പ്രഭാഷണവും നടക്കും. കൂടാതെ
പ്ലാവുമായിബന്ധപ്പെട്ട് ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുവരുടെ പ്രബന്ധാവതരണങ്ങളും, പോസ്റ്റര്‍ അവതരണങ്ങളും സംഘടിപ്പിക്കും. ചക്ക
ഫോട്ടോഗ്രാഫി,ചിത്രരചന, ജലച്ചായചിത്രരചന തുടങ്ങിയ മത്സരങ്ങളും ഇന്ന് സംഘടിപ്പിച്ചിട്ടു്. കൂടാതെ വയനാടിന്റെ തനതായ നാടന്‍പാട്ടുകള്‍ കോര്‍ത്തിണക്കിയ ഗോത്ര ഗാ
ഥയും ഉായിരിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!