അഖിലേന്ത്യ ഇന്‍വിറ്റേഷണല്‍ കരാത്തെ ചാമ്പ്യന്‍ഷിപ്പ് നവംബര്‍ 11, 12 തിയ്യതികളില്‍

0

സുല്‍ത്താന്‍ ബത്തേരി : അഖിലേന്ത്യ ഇന്‍വിറ്റേഷണല്‍ കരാത്തെ ചാമ്പ്യന്‍ഷിപ്പ് നവംബര്‍ 11, 12 തിയ്യതികളില്‍ സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി മുപ്പതിലധികം ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും.മത്സരങ്ങള്‍ ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികള്‍ അറിയിച്ചു .ജില്ലാ പോലീസ് ചീഫ് ഡോ.അരുള്‍ ആര്‍ബി കൃഷ്ണ മുഖ്യാതിഥി ആയിരിക്കും. വാര്‍ത്താസമ്മേളനത്തില്‍ എ.സന്തോഷ് കുമാര്‍ ,പി.എസ് രൂപേഷ് ,ലിന്‍സ് രവി ,അദ്വിത് അഷിക് തുടങ്ങിയവര്‍ പങ്കെടുത്തു .

Leave A Reply

Your email address will not be published.

error: Content is protected !!