വയോജന സംഗമം സംഘടിപ്പിച്ചു

0

സെന്റ് ആൻസ് ചാരിറ്റബിൾ സൊസൈറ്റിയുടെയും സ്നേഹദീപം കൂട്ടായ്മയുടെയും സംയുക്താഭിമുഖ്യത്തിൽ വയോജന സംഗമം സംഘടിപ്പിച്ചു.മാനന്തവാടി പെരുവക ആൻസ് ഭവനിൽ നടന്ന സംഗമം സിസ്റ്റർ: ഫാബിയാമ്മ ഉദ്ഘാടനം ചെയ്തു.നഗരസഭാ കൗൺസിലർ സ്റ്റെർവിൻസ്റ്റാൻലി അദ്ധ്യക്ഷത വഹിച്ചു .തലശ്ശേരി ഡി.വൈ.എസ്.പി.പ്രിൻസ് അബ്രഹാം മുഖ്യ പ്രഭാഷണം നടത്തി.മാനന്തവാടിമർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് കെ.ഉസ്മാൻ ,ജോണി, സിസ്റ്റർ റോസി വർഗ്ഗീസ്, കെ.എം.ഷിനോജ്, ജെയിംസ് മനേലിൽ, ജോണി കോട്ടായിൽ, തുടങ്ങിയവർ സംസാരിച്ചു തുടർന്ന് ഹൈറേഞ്ച് വോയിസ് ഓർകസ്ട്രയുടെ സംഗീത വിരുന്നും മിമിക്രിയും നടന്നു.ആറ് വൃദ്ധസദനങ്ങളിലെ അന്തേവാസികൾ സംഗമത്തിൽ പങ്കെടുത്തു

Leave A Reply

Your email address will not be published.

error: Content is protected !!