മാനന്തവാടിയിലെ അനധികൃത മത്സ്യവിപണികള്‍ നഗരസഭ ഒഴിപ്പിച്ചു

0

മാനന്തവാടി> മാനന്തവാടി നഗരത്തിലും സമീപ പ്രദേശങ്ങളിലും അനധികൃതമായി നടത്തിവന്ന മത്സ്യ വിപണി മാനന്തവാടി നഗരസഭയുടെ നേതൃത്വത്തില്‍ ഒഴിപ്പിച്ചു. മൈസൂര്‍ റോഡിലും വള്ളിയൂര്‍കാവ് റോഡിലും, ടൌണ്‍ഹാള്‍ റോഡിലും, ചെറ്റപ്പാലത്തും. ചൂട്ടകടവിലുമായി അനധികൃതമായി പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയ അഞ്ച് മത്സ്യവില്‍പന കേന്ദ്രങ്ങളാണ് വെള്ളിയാഴ്ച മാനന്തവാടി നഗരസഭാ ആരോഗ്യവകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ ഒഴിപ്പിക്കുകയും തുടര്‍ന്ന് ഇവിടെ കച്ചവടം പാടില്ല എന്ന നോട്ടീസ് പതിക്കുകയും ചെയ്തത്. ഇത്തരം അനധികൃത കച്ചവടം വര്‍ദ്ധിക്കുകയും, ഇത് നിരവധി ശുചിത്വ, ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാവുന്നു എന്നും ചൂണ്ടിക്കാട്ടി പൊതുജനങ്ങളില്‍ നിന്നും പരാതികള്‍ ലഭിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ്‌ നഗരസഭയുടെ നടപടി. ഓണത്തിന് മുന്നേ അനധികൃത സ്ഥാപനങ്ങള്‍ക്ക് കച്ചവടം ഒഴിയണം എന്നാവശ്യപ്പെട്ട് നഗരസഭ നോട്ടീസ് നല്‍കിയിരുന്നു.എന്നാല്‍ ഇത് കണക്കിലെടുക്കാതെ അനധികൃത കച്ചവടം തുടരുകയായായിരുന്നു. അനധികൃതമായി നഗരത്തില്‍ കച്ചവടം നടത്തിയാല്‍ തുടര്‍ന്നും കര്‍ശനനടപടികള്‍ സ്വീകരിക്കുമെന്ന് നഗരസഭാധികൃതര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!