കോഫീ ദിന ഫോട്ടോഗ്രാഫി മത്സരം

0

കൽപ്പറ്റ: അന്താരാഷ്ട്ര കോഫീ ദിനാചരണത്തോടനുബന്ധിച്ച് അന്താരാഷ്ട്ര കോഫീ ഫോട്ടോഗ്രാഫി മത്സരം നടത്തുന്നു. കാപ്പി നിങ്ങൾക്കും എനിക്കും എന്നതാണ് വിഷയം.ഒന്നാം സമ്മാനാർഹർക്ക് ആയിരം ബ്രിട്ടീഷ് പൗണ്ടും രണ്ടാം സമ്മാനർഹർക്ക് അഞ്ഞൂറ് ബ്രിട്ടീഷ് പൗണ്ടുമാണ് സമ്മാനമായി ലഭിക്കുക. സെപ്റ്റംബർ 17-നാണ് അവസാന തിയ്യതി .സെപ്റ്റംബർ 29-ന് വിജയികളെ പ്രഖ്യാപിക്കും .ഒക്ടോബർ ഒന്നിനാണ് അന്താരാഷ്ട്ര കോഫീ ദിനം .വയനാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കർഷക കൂട്ടായ്യ മയായി വേവിൻ പൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിലാണ് ഇന്ത്യയിൽ ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്. എൻട്രികൾ അയക്കേണ്ട വിലാസം web@ico.org

Leave A Reply

Your email address will not be published.

error: Content is protected !!