ഇന്ന് തദ്‌ദേശീയ ജനതയുടെ അവകാശങ്ങൾ സംബന്ധിച്ച് ഐക്യരാഷ്ട്ര സഭാപ്രഖാപനത്തിന്‍റെ പത്താം വാർഷിക ദിനത്തിലും ‘വയനാട്ടിൽ ആദിവാസി അമ്മമാരുടെ സമരം 600ാം ദിവസം ‘

0

ഇന്ന് സെപ്റ്റംബർ 13-തദ്‌ദേശീയ ജനതയുടെ അവകാശങ്ങൾ സംബന്ധിച്ച് ഐക്യരാഷ്ട്ര സഭാപ്രഖാപനത്തിന്റെ പത്താം വാർഷിക ദിനത്തിലും ‘വയനാട്ടിൽആദിവാസി അമ്മമാരുടെ സമരം 600ാം ദിവസം പിന്നിടുന്നു. ‘വയനാട് ‘മാനന്തവാടിയിലെബിവറേജ് ഔട്ട് ലെറ്റിനെതിരെആദിവാസി അമ്മമാരുടെ സമരം 600ാം ദിവസം പിന്നിടുകയാണ്.വയനാട് മാനന്തവാടി താലൂക്കിലെ വള്ളിക്കൂർകാവ്‌ റോഡിൽ പ്രവർത്തിക്കുന്ന ബിവറേജ് ഔട്ട് ലെറ്റിനു മുൻപിലാണ് ഇവരുടെ സമരം. ഇന്ന് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആദിവാസി കോളനികളിൽ ലഹരി ബോധവൽക്കരണം കുടിവെള്ള ലഭ്യത, ശുചീകരണം തുടങ്ങിവിവിധ പരിപാടികൾ നടക്കുകയാണ്. 2016- ജനുവരി 26നാണ് ബിവറേജസ് ഔട്ട് അടച്ച് പൂട്ടണമെന്നാവശ്യ ബട്ട് സമരമാരംഭിച്ചത്.തുടക്കത്തത്തിൽ ആവേശകരമായ പിന്തുണ നൽകിയ സമരത്തിന് റെസിഡൻഷ്യൽ അസോസിയേഷനുകൾ വിവിധ മദ്യവിരുദ്ധ സംഘടനകൾ സംസ്കാരിക സംഘടനകൾ മത സംഘടനകൾ ഇവയുടെ സഹായ സഹകരണങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇത് പിന്നീട് പടിപടിയായി ഇല്ലാതായി.

ഈ ആദിവാസി അമ്മമാരുടെ സമരത്തെ പരിഹസിക്കുകയും വ്യാജ പരാതികൾ ഉന്നയിക്കുകയും ചെയ്യുന്ന പൊതു സമൂഹത്തെയാണ് പിന്നീട് ത്ത് വന്നതോടെ സമരത്തിൽ നിന്ന് നിരവധി പേർ പിൻമാറി. 2016 ആഗസ്റ്റ് 11ന് ജില്ല കലക്ടർ ക്കൂറുകൾക്കുള്ളിൽ ഉത്തവ് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവ് ബിവറേജസ് കോർപ്പറേഷൻ 2017 ഏപ്രിൽ 3 ന് സമരക്കാരുടെ ഉപരേധസമരത്തിനു നേരേ ജാമ്യമില്ല വകുപ്പുകൾ പ്രകാരം കേസെടുത്തു. റിമാന്റ് ചെയ്തു പോലീസ്. ജാമ്യം ലഭിചെങ്കിലും ഔട്ട് ലെറ്റ് പരിസരത്ത് പ്രവേശിക്കരുതെന്ന നിബന്ധനയുള്ളതിനാൽ സമരം’ ഏപ്രിൽ 17 മുതൽ സബ്ബ് കലക്ടർ ഓഫീസിനു മുന്നിലേക്ക് മാറ്റുകയായിരുന്നു. തങ്ങളുടെ സമുദായത്തിന്റെ എല്ലാ തരത്തിലുള്ള പുരോഗതികളെയും തടയുന്നത് നന്ന മദ്യമാണെന്ന് ജീവിതഅനുഭവത്തിൽ നിന്നാണ് ഇന്ന് ഈ സമരപന്തലിൽ ‘ ശേഷിക്കുന്ന മാക്കമ്മയും വെള്ള സോമനും നിലയുറപ്പിക്കുന്നത്. ഇതാണ് ആദിവാസി ജനത വ്യവസ്ഥാപിത രാഷ്ട്രിയ രീതിയോട് കലഹിച്ചു സമരം തുടങ്ങിയ ഇടങ്ങളിലൊക്കെ നടക്കുന്നത്.ഇവിടെയും അങ്ങനെ ഈ ആദിവാസി പ്രതിഷേധങ്ങളെ ഏറ്റെടുക്കേണ്ടവർ മുഖം തിരിക്കുകയും പരിഹസിക്കുകയുമാണ്. ഒരു പക്ഷേ ഈ സമരം ഇവരെ വിജയികളാക്കിയേക്കില്ലെങ്കിലും ഇവർക്ക് സമരം തുടരേണ്ടതുണ്ട്.
………………………………..
രതീഷ് വാസുദേവൻ
വയനാട്

Leave A Reply

Your email address will not be published.

error: Content is protected !!