രുചികരമായ പച്ചമാങ്ങാ അച്ചാര്‍ തയ്യാറാക്കാം

0

പച്ചമാങ്ങാ അച്ചാര്‍ എല്ലാവര്‍ക്കും പ്രീയപ്പെട്ടതാണ്.ഇന്ത്യയില്‍ ഊണ് അച്ചാറിന്റെ രുചിയില്ലാതെ പൂര്‍ണമാകില്ല.പുളിപ്പുള്ള പച്ചമാങ്ങയില്‍ നിന്നാണിത് ഉണ്ടാക്കുന്നത്.പച്ചമാങ്ങ തോലോടുകൂടി ചെറുതായി അറിഞ്ഞു അതിലേക്ക് ചില സുഗന്ധവ്യഞ്ജനങ്ങള്‍ ചേര്‍ത്താണ് ഇത് തയ്യാറാക്കുന്നത്.

പച്ചമാങ്ങാ അച്ചാര്‍ അതിന്റെ മണം കൊണ്ടുതന്നെ നമ്മുടെ നാവിലെ രസമുകുളങ്ങളെ ഉണര്‍ത്തും.ഒരു പാത്രം നിറയെ ചൂട് ചോറിനും കറിക്കുമൊപ്പം ഇത് വളരെ നല്ലതാണ്.ചപ്പാത്തിക്കും പൂരിക്കുമൊപ്പവും വിളമ്ബാവുന്നതാണ്.മാങ്ങയുടെ സീസണില്‍ കൂടുതല്‍ അച്ചാര്‍ തയ്യാറാക്കി വായു കടക്കാത്ത പാത്രത്തില്‍ സൂക്ഷിച്ചാല്‍ വര്‍ഷം മുഴുവനും നമുക്ക് ഉപയോഗിക്കാനാകും.

വളരെ കുറച്ചു ചേരുവകള്‍ കൊണ്ട് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു വിഭവമാണിത്.നിങ്ങളുടെ ഊണ് പൂര്‍ണ്ണമാക്കാന്‍ എന്തുകൊണ്ട് ഇത് തയ്യാറാക്കിക്കൂടാ?വീട്ടില്‍ തയ്യാറാക്കാവുന്നതിന്റെ വിവിധ ഘട്ടങ്ങള്‍ ചുവടെ കൊടുക്കുന്നു.

 

സ്റ്റെപ്പ് ബൈ സ്റ്റെപ്പ്-പച്ചമാങ്ങാഅച്ചാര്‍ എങ്ങനെ തയ്യാറാക്കാം

1 ഒരു പാത്രത്തില്‍ പച്ച മാങ്ങ എടുക്കുക.

2 അതിലേക്ക് 1 ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍ പൊടി ചേര്‍ക്കുക.

3 മൂന്നു മുതല്‍ 4 ടീസ്പൂണ്‍ മുളക് പൊടി ചേര്‍ക്കുക.

4 ഒരു സ്പൂണ്‍ വറുത്ത ഉലുവാപ്പൊടി ചേര്‍ക്കുക.

5 ഉപ്പ് ആവശ്യത്തിന് ചേര്‍ക്കുക (മാങ്ങയുടെ പുളിപ്പ് അനുസരിച്ചു 3 -4 സ്പൂണ്‍ ചേര്‍ക്കാവുന്നതാണ്.)

6 എല്ലാം നന്നായി യോജിപ്പിച്ചു 10 മിനിറ്റ് വച്ചിരിക്കുക.

7 ഒരു വലിയ പാന്‍ എടുക്കുക.

8 അതിലേക്ക് 2 സ്പൂണ്‍ നല്ലെണ്ണ ഒഴിക്കുക.

9 കടുക്,ഉഴുന്ന്,ജീരകം എന്നിവ അതിലേക്കിടുക.

10 ഒരു സ്പൂണ്‍ കായപ്പൊടിയും കുറച്ചു ചുവന്ന മുളകും ചേര്‍ക്കുക.

11 തീ ഓഫ് ചെയ്ത ശേഷം കറിവേപ്പില ഇടുക.

12 ഇതിനെ പച്ച മാങ്ങാ മിശ്രിതത്തിലേക്ക് ഒഴിച്ച്‌ നന്നായി മിക്സ് ചെയ്യുക.

13 നിങ്ങളുടെ എരിവും പുളിയും കലര്‍ന്ന മാങ്ങാഅച്ചാര്‍ തയ്യാറായിക്കഴിഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!