കാത്തിരിപ്പിന് അവസാനമിട്ട് വീണ്ടും ചെമ്ബ്ര ട്രക്കിങ്

0

ട്രക്കിങ് പ്രിയരുടെയും സഞ്ചാരികളുടെയും ആറുമാസത്തെ കാത്തിരിപ്പിന് അവസാനമായി. അഗ്നിബാധയെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന വയനാട്ടിലെ ഏറ്റവും പ്രശസ്തവും സാഹസികവുമായ ചെമ്ബ്ര മല സഞ്ചാരികള്‍ക്ക് തുറന്നുകൊടുത്തു. ഈ വര്‍ഷം ഫെബ്രുവരി പതിനാറിനാണ് അഗ്നിബാധയെത്തുടര്‍ന്ന് ചെമ്ബ്ര അടച്ചത്.
ദിവസം 200 പേര്‍ മാത്രം
കര്‍ശനമായ നിബന്ധനകളോടെയാണ് ചെമ്ബ്ര വീണ്ടും തുറന്നിരിക്കുന്നത്. ഒരു ദിവസം ഇവിടം സന്ദര്‍ശിക്കാവുന്ന ആളുകളുടെ എണ്ണത്തിലും സമയക്രമത്തിലും കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇപ്പോള്‍ പത്തുപേര്‍ അടങ്ങിയ 20 ഗ്രൂപ്പിനാണ് ഒരു ദിവസം മല കയറുവാനുള്ള അനുമതിയുള്ളത്. അടച്ചിടുന്നതിനു മുന്‍പ് സന്ദര്‍ശകരുടെ എണ്ണത്തില്‍ യാതൊരു നിബന്ധനയും ഇല്ലായിരുന്നു.
രാവിലെ ഏഴു മുതല്‍ 12 വരെ
ടിക്കറ്റ് വിതരണം ചെയ്യുന്ന സമയക്രമത്തിലും ഇപ്പോള്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. രാവിലെ ഏഴുമണിമുതല്‍ ഉച്ചയ്ക്ക് 12 വരെ മാത്രമേ ഇവിടുത്തെ കൗണ്ടറില്‍ നിന്നും ടിക്കറ്റുകള്‍ നല്കുകയുള്ളൂ. മുന്‍പ് ഉച്ചയ്ക്ക് രണ്ടു മണി വരെയായിരുന്നു പ്രവേശനം.
ഹൃദയ തടാകം
ചെമ്ബ്ര ട്രക്കിങ്ങിലെ ഏറ്റവും ആകര്‍ഷകമായ കാഴ്ചകളിലൊന്നാണ് ഇവിടുത്തെ ഹൃദയ തടാകം. ഹൃദയത്തിന്റെ ആകൃതിയില്‍ പ്രകൃതി ഒരുക്കിയിരിക്കുന്ന ഈ തടാകക്കരയില്‍ പണ്ട് ബ്രിട്ടീഷുകാര്‍ ഗോള്‍ഫ് കളിക്കാറുണ്ടായിരുന്നുവത്രെ.
ചെമ്ബ്ര പീക്ക്
ഹൃദയതടാകത്തില്‍ നിന്നും ഏകദേശം ഒന്നര കിലോമീറ്റര്‍ അകലെയാണ് യാത്രയുടെ ലക്ഷ്യസ്ഥാനമായ ചെമ്ബ്ര പീക്ക് സ്ഥിതി ചെയ്യുന്നത്. ഒന്നരമണിക്കൂറോളം സമയമെടുക്കും തടാകത്തില്‍ നിന്നും പീക്കിലെത്താന്‍.
എത്തിച്ചേരാന്‍
കല്പ്പറ്റയ്ക്ക് സമീപം മേപ്പാടിയോട് ചേര്‍ന്നാണ് ചെമ്ബ്ര പീക്ക് സ്ഥിതി ചെയ്യുന്നത്. മേപ്പാടിയില്‍ നിന്നും 10 കിലോമീറ്ററോളം അകലെയാണ് അടിവാരമുള്ളത്. ഇവിടേക്ക് സാധാരണയായി ജീപ്പ് സര്‍വ്വീസുകള്‍ ലഭിക്കും. അടിവാരം വരെ വാഹനത്തില്‍ എത്തിയശേഷം ഇവിടെ നിന്നാണ് ട്രക്കിങ് ആരംഭിക്കുന്നത്.
അത്രയധികം ബുദ്ധിമുട്ടില്ലാത്ത രീതിയിലാണ് ഇവിടുത്തെ ട്രക്കിങ് റൂട്ടുള്ളത്. നാലരകിലോമീറ്റര്‍ ദൂരം നടക്കാനുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!