Browsing Category

S bathery

മീനങ്ങാടിയില്‍ വന്‍ ലഹരിമരുന്ന് വേട്ട

മീനങ്ങാടിയില്‍ വന്‍ ലഹരിമരുന്ന് വേട്ട.രണ്ട് പേര്‍ പിടിയില്‍.350 ഗ്രാം എംഡിഎംഎയുമായി മണ്ണാര്‍ക്കാട് സ്വദേശികളാണ് പിടിയിലായത്.മണ്ണാര്‍ക്കാട് കൊടിയം പടുകുണ്ടില്‍ ഹാഫിസ് പികെ (24),തലശ്ശേരി കായത്ത് റോഡ് സുഹറ മന്‍സിലില്‍ ലാസിം ടികെ (26)…

കാറില്‍ മയക്കുമരുന്ന് വെച്ച് മുന്‍ ഭാര്യയെയും ഭര്‍ത്താവിനെയും കുടുക്കാന്‍ ശ്രമിച്ച സംഭവം; പ്രതി…

ബത്തേരി: കാറില്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എ വെച്ച് മുന്‍ ഭാര്യയെയും ഭര്‍ത്താവിനെയും കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മുഖ്യപ്രതിയെ ചെന്നൈയില്‍ നിന്ന് ബത്തേരി പോലീസ് പിടികൂടി. ചീരാല്‍ സ്വദേശിയായ കുണ്ടുവായില്‍ ബാദുഷ (25)യെയാണ്…

ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടില്‍ നിന്ന് വിജിലന്‍സ് പണം പിടി കൂടി

സുല്‍ത്താന്‍ ബത്തേരി: ആര്‍ ടി ഒ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കായി നല്‍കാനായി ഡ്രൈവിംഗ് സ്‌കൂളുകാര്‍ ശേഖരിച്ച 14, 400 രൂപ വിജിലന്‍സ് ഡി. വൈ. എസ്. പി. ഷാജി വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടിച്ചെടുത്തു.ഇന്ന് രാവിലെ 10 മണിയോടുകുടി…

യുവാവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി 

ചെതലയം ചേനാട് പാലമൂല പണിയ കോളനിയിലെ രഞ്ജിത്തിനെയാണ് ഇന്ന് രാവിലെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 22 വയസായിരുന്നു.പിതാവ്: രഘു. മാതാവ്: ഭവാനി. സഹോദരങ്ങള്‍: പ്രജിത്ത്, ഭാവന, ഭവജിത്ത്, ഭവിത്ര.

മെത്താഫിറ്റമിനുമായി യുവാവ് എക്‌സൈസ് പിടിയില്‍

മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ മെത്താഫിറ്റമിനുമായി യുവാവ് പിടിയില്‍. മലപ്പുറം തിരൂര്‍ താനൂര്‍ പൗറാജിന്റെപുരക്കല്‍ വീട്ടില്‍ അജ്മല്‍ (26) ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് 14. 600 ഗ്രാം മെത്താംഫിറ്റമിന്‍…

കടുവയെ ജനവാസകേന്ദ്രത്തോട് ചേര്‍ന്ന  വനത്തില്‍ തുറന്നുവിട്ടതായി ആക്ഷേപം 

കഴിഞ്ഞദിവസം മൂന്നാനക്കുഴി യൂക്കാലികവലയിലെ സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിലെ കിണറില്‍ അകപ്പെടുകയും പിന്നീട് വനംവകുപ്പ് രക്ഷിക്കുകയും ചെയ്ത കടുവയെയാണ് ജനവാസകേന്ദ്രത്തോട് ചേര്‍ന്നുള്ള വനത്തില്‍ തുറന്നുവിട്ടതായി ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.…

ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

പുല്‍പ്പള്ളി താന്നിത്തെരുവിലുണ്ടായ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചൈന്ത ചാമക്കൊല്ലി പരേതനായ മാത്യുവിന്റെയും രമയുടെയും മകന്‍ മനു (28) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് മനു ഓടിച്ചിരുന്ന ബൈക്ക്…

ബിജെപിയില്‍ ചേരുന്നവര്‍ക്ക്  തല കുനിക്കേണ്ടി വരില്ലെന്ന് കെ സുരേന്ദ്രന്‍

ബിജെപിയില്‍ ചേരുന്നവര്‍ക്ക് ഒരിക്കലും തല കുനിക്കേണ്ടി വരില്ലെന്ന് കെ സുരേന്ദ്രന്‍.നടവയല്‍ ചിറ്റാലൂര്‍ക്കുന്നില്‍ വിവിധ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നവര്‍ക്ക് നല്‍കിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.20 ഓളം…

പാതിഭക്ഷിച്ച നിലയില്‍ മാനിന്റെ ജഡം കണ്ടെത്തി

പാതിഭക്ഷിച്ച നിലയില്‍ മാനിന്റെ ജഡം കണ്ടെത്തി.സിസിക്കുന്നിനും വൃന്ദാവന്‍ കോളനിക്ക് ഇടയിലുള്ള നെല്‍വയലിലാണ് മാനിന്റെ ജഡം കണ്ടെത്തിയത്.യൂക്കാലികവല കടുവ കിണറില്‍ വീണതിന് സമീപത്ത് നിന്നും ഒരു കിലോമീറ്റര്‍ മാറിയാണ് മാനിന്റെ ജഡം കണ്ടെത്തിയത്…

കാട്ടാനശല്യം അതിരൂക്ഷം:ബൈക്ക് മറിച്ചിട്ടു

നടവയല്‍ കയ്യാല മുക്കിലും നെയ്ക്കുപ്പ കക്കോടന്‍ ബ്ലോക്കിലും കാട്ടാന ആക്രമണം. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മറിച്ചിട്ടു.കയ്യാല മുക്കില്‍ ഗേറ്റും കൃഷിയിടത്തിലെ വേലിയും ആനകള്‍ തകര്‍ത്തു.ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം.…
error: Content is protected !!