സമഗ്ര മേഖലയില്‍ സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച മഹത് വ്യക്തിത്വമാണ് ഫാദര്‍ മത്തായി നൂറനാലെന്ന് എം.പി. പി.കെ ശ്രീമതി ടീച്ചര്‍. ഫാദര്‍ മത്തായി നൂറനാലിന്റെ 16-ാമത് അനുസ്മരണ ചടങ്ങും പൊതു സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ചടങ്ങില്‍ ഫാദര്‍ ടി.എം കുര്യാക്കോസ് തോലാലില്‍ അധ്യക്ഷത വഹിച്ചു. മുന്‍ സംസ്ഥാന ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ഐ.എ.എസ് അനുസ്മരണ പ്രഭാഷണം നടത്തി. നഗരസഭാ ചെയര്മാന് ടി.എല്‍ സാബു, സി.കെ സഹദേവന്, ഫാദര്‍ ജെയിംസ്, പ്രൊഫ. കെ.പി തോമസ്, അഡ്വ. പി.സി ഗോപിനാഥ്, കാദര്‍ പട്ടാമ്പി തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ ഫാദര്‍ മത്തായി നൂറനാല്‍ അവാര്‍ഡ് ഡോക്ടര്‍ മാത്യൂസ് മാര്‍ സേവേറിയോസ് തിരുമേനിക്ക് എം.പി പി.കെ ശ്രീമതി ടീച്ചര്‍ നല്കി.
- Advertisement -
- Advertisement -