- Advertisement -

- Advertisement -

യാത്രയയപ്പ് നല്‍കി

0

വെള്ളമുണ്ട ഗവ.മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്ന് 21 വര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ഡെയ്‌സി ടീച്ചര്‍ക്ക് സ്‌കൂള്‍ പിടിഎയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി.മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി യാത്രയയപ്പ് ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡണ്ട് ടി കെ മമ്മൂട്ടി അധ്യക്ഷനായിരുന്നു.

സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി സി തോമസ് ,വയനാട് ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ,വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷീര്‍ കുനിങ്ങാരത്ത്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ ബാലന്‍ വെള്ളരിമ്മല്‍,വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.കെ.സല്‍മത്ത്,വൈസ് പ്രിന്‍സിപ്പല്‍ പി.കെ.സുധ.ഡെയ്‌സി ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page