- Advertisement -

- Advertisement -

നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറിലിടിച്ച ശേഷം മരത്തിലിടിച്ചു;അഞ്ച് പേര്‍ക്ക് പരിക്ക്.

0

മീനങ്ങാടിയില്‍ നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറിലും,മരത്തിലുമിടിച്ച് 5 പേര്‍ക്ക് പരിക്ക്.ഗുരുതരമായി പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികന്‍ ബീനാച്ചി പറളിക്കല്‍ വീട്ടില്‍ മജീദ്(40),കാര്‍ യാത്രിക കല്‍പ്പറ്റ മുണ്ടേരി ഐക്കരത്താഴത്ത് വീട്ടില്‍ ഗ്രേസി സണ്ണി(67) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.കാറിലുണ്ടായിരുന്ന കല്‍പ്പറ്റ പൂനേലില്‍ കൈരളി നഗര്‍ ജോസഫ്(70),ജോസഫിന്റെ ഭാര്യ ലില്ലി(60),സണ്ണി(70) എന്നിവരുടെ പരിക്ക് ഗുരുതരമുള്ളതല്ല. ഇന്ന് വൈകുന്നേരം 4.30ന് മീനങ്ങാടി പി.ബി.എം ആശുപത്രിക്ക് സമീപമായിരുന്നു അപകടം. സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ച് തെറിപ്പിച്ച കാര്‍ സമീപത്തെ മരത്തില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു.

Leave A Reply

Your email address will not be published.

You cannot copy content of this page