- Advertisement -

- Advertisement -

കൊവിഡ് പരിശോധന നിര്‍ബന്ധമാക്കരുതെന്ന്  കര്‍ണാടകത്തോട് ഡിജിപി

0

അവശ്യസേവനവുമായി ബന്ധപ്പെട്ട് കര്‍ണാടക അതിര്‍ത്തി കടന്ന് യാത്രചെയ്യുന്നവര്‍ക്ക് കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാക്കരുതെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കര്‍ണാടക ഡിജിപിയോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റിനു വേണ്ടി പരിശോധനയ്ക്ക് വിധേയരാകുന്നതിനും ഫലം ലഭിക്കുന്നതിനും സമയമെടുക്കുമെന്നും സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ ചൂണ്ടിക്കാട്ടി

കര്‍ണാടക പോലീസ് മേധാവി പ്രവീണ്‍ സൂദിനെ ടെലിഫോണില്‍ ബന്ധപ്പെട്ടാണ് ഈ ആവശ്യമുന്നയിച്ചത് .കര്‍ണാടക ആരോഗ്യമന്ത്രിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്ത് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് കര്‍ണാടക സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. വളരെ പെട്ടെന്ന് ആര്‍ടിപിസി ആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നത് പൊതു ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് വരുത്തുന്നുണ്ട.്

Leave A Reply

Your email address will not be published.

You cannot copy content of this page