- Advertisement -

- Advertisement -

ജലദോഷവും കോവിഡ് പരിശോധനയ്ക്കുള്ള മാനദണ്ഡമാക്കണം

0

ഇടയ്‌ക്കൊന്നു വന്നുപോകുന്ന ജലദോഷവും പനിയും ഒക്കെ നാം കാര്യമാക്കാത്ത ഒരു കാലമുണ്ടായിരുന്നു. നിരുപദ്രവകാരികളായിരുന്നു ഇവ .എന്നാല്‍ കൊറോണ വൈറസ് എത്തിയതോടെ സാധാരണ ജലദോഷത്തെയും പനിയെയുമൊക്കെ ഭയക്കാന്‍ തുടങ്ങി.ഇവയുടെ ലക്ഷണങ്ങള്‍ പലതും സമാനമാകയാല്‍ ചെറിയ ജലദോഷം പോലും കോവ്ഡ് ആണോ എന്ന് സംശയം വ്യാപകമായി. ജലദോഷത്തെയും കോവിഡ് ലക്ഷണമായി പരിഗണിക്ക ണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഇപ്പോള്‍ ലണ്ടനിലെ ഒരു കൂട്ടം ഡോക്ടര്‍മാര്‍.

മൂക്കടപ്പും ജലദോഷവും കോവിഡ് പരിശോധനയ്ക്ക ഒരാളെ ശുപാര്‍ശ ചെയ്യാനുള്ള മാനദണ്ഡമാക്കണം എന്നാണ് ഇവരുടെ ആവശ്യം. ക്യൂന്‍മേരി യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടനിലെ ഓണററി ക്ലിനിക്കല്‍ സീനിയര്‍ ലക്ചറര്‍ അലക്‌സ് സോഹലിന്റെ നേതൃത്വത്തില്‍ 140 ജനറല്‍ പ്രാക്ടീഷണര്‍മാരാണ് യുകെയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ക്ക് ആവശ്യവുമായി കത്തെഴുതിയത്.

ലോകാരോഗ്യസംഘടനയും ഈ ലക്ഷണങ്ങളെ കൊവിഡ് പരിശോധന മാനദണ്ഡത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച കത്തില്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നു. മൂക്കൊലിപ്പ് മൂക്കടപ്പ് ക്ഷീണം തലവേദന പേശിവേദന തൊണ്ടവേദന എന്നിവയുമായി എത്തുന്ന രോഗികളില്‍ പലരും പിന്നീട് കോവിഡ് പോസിറ്റീവ് ആകാറുണ്ട.്ജലദോഷവും പനിയും കോവിഡ് ആയിരിക്കില്ലെന്ന് കരുതി രോഗികള്‍ പുറത്തിറങ്ങി നടക്കുന്നത് രോഗവ്യാപനം വര്‍ധിപ്പിക്കുമെന്ന് അലക്‌സ് സോഹല്‍ പറയുന്നു. എന്നാല്‍ ഇന്ത്യയിലെ സാഹചര്യം യുകെയില്‍ നിന്ന് വ്യത്യസ്തമാണെന്ന് ഇവിടുത്തെ ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇന്ത്യന്‍ കാലാവസ്ഥയില്‍ ജലദോഷവും മൂക്കൊലിപ്പും തൊണ്ടവേദനയും സാധാരണമാണെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ കോവിഡിന്റെ സാഹചര്യവും ഈ ലക്ഷണങ്ങളില്‍ തള്ളിക്കളയാനാകില്ലെന്ന് ഗുരുഗ്രാം നാരായണ ഹോസ്പിറ്റലിലെ പള്‍മിനറി ആന്‍ഡ് മെഡിസിന്‍ കണ്‍സള്‍ട്ടന്റെ് ഡോക്ടര്‍ ഷീബ കല്യാണ്‍ ബിസ്വാള്‍ പറയുന്നു. അതിനാല്‍ േകാവിഡിന്റെ ഔദ്യോഗിക ലക്ഷണങ്ങള്‍ ആക്കിയില്ലെങ്കിലും രോഗികള്‍ ജലദോഷപ്പനി കരുതിയിരിക്കണമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്.

Leave A Reply

Your email address will not be published.

You cannot copy content of this page