പുല്‍പ്പള്ളി സീതാമൗണ്ടിലെ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കടുവയെ കണ്ടെത്തുന്നതിനായി വനംവകുപ്പിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ നടത്തിയ തിരച്ചിലില്‍ കൊളവള്ളി പള്ളിയ്ക്ക് സമീപമുള്ള സ്വകാര്യ കൃഷിയിടത്തില്‍ കണ്ടെത്തിയതോടെ പ്രദേശത്തെ ജനങ്ങള്‍ ആശങ്കയില്‍ ബുധനാഴ്ച വൈകീട്ട് സേവ്യം കൊല്ലിയിലെ വീട്ടമ്മ കടുവയെ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.ഇന്ന് ഉച്ചയോടെ വയലില്‍ പുല്ലരിയുന്നവരാണ് കടുവയെ ആദ്യം കണ്ടത്.തുടര്‍ന്ന് വനം വകുപ്പിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് നടത്തിയ തിരച്ചിലാണ് കൃഷിയിടത്തില്‍ കടുവയെ കണ്ടത്.കൃഷിയിടത്തില്‍ തന്നെ കിടക്കുന്ന കടുവയെ വനം വകുപ്പ് നീരീക്ഷിച്ച് വരികയാണ്. സന്ധ്യയോടെ ജാഗ്രത നിര്‍ദ്ദേശം നല്കിയ ശേഷം കടുവയെ വനമേഖലയിലേക്ക് തുരത്താനുള്ള ശ്രമത്തിലാണ് വനം വകുപ്പ്. കൃഷിയിടത്തില്‍ തന്നെ കിടക്കുന്ന കടുവയ്ക്ക് പരിക്കുകളോ പ്രായാധിക്യമോള്ള ഉള്ളതാണോ എന്ന സംശയത്തിലാണ് വനം വകുപ്പ് ബുധനാഴച മുതല്‍ ജനവാസ കേന്ദ്രത്തില്‍ കടുവയുടെ സാന്നിധ്യം കണ്ടതോടെ ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്.കര്‍ണാടക വനാതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ് കൊളവള്ളി.കടുവയെകൃഷിയിടത്തില് നിന്ന് തുരത്തുന്നതിന് പകരം മയക്കുവെടി വച്ചോ കൂട് സ്ഥാപിച്ചോ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
- Advertisement -
- Advertisement -