- Advertisement -

- Advertisement -

കാട്ടുപന്നിയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന് ഗുരുതര പരിക്ക്

0

മുട്ടില്‍ കുട്ടമംഗലം സ്വദേശിയായ വിളഞ്ഞിപ്പിലാക്കല്‍ യൂനസിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഇന്നു രാവിലെ ആറുമണിയോടെയാണ് സംഭവം. വീടിന ടുത്തുള്ള പഴശ്ശി കോളനിക്ക് സമീപം കുടിവെള്ള പൈപ്പിന്റെ തകരാര്‍ പരിഹരിക്കാനായി യൂനസും 2 സുഹൃത്തുക്കളും പോയി തിരിച്ചുവരുന്ന വഴിക്ക് കാട്ടുപന്നി ക്രമിക്കുകയായിരുന്നു.കൈകള്‍ക്കും കാലുകള്‍ക്കും തലയ്ക്കുമാണ് പരിക്കേറ്റത്.

കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്ക് പരിക്കേറ്റിട്ടില്ല. ഇവര്‍ ശബ്ദമുണ്ടാക്കിയതിനെത്തുടര്‍ന്നാണ് പ്രദേശ വാസികള്‍ സംഭവമറിഞ്ഞത്. പിന്നീട്കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് പന്നി ശല്യവും കുരങ്ങ് ശല്യവും രൂക്ഷമാണെന്നും കൃഷികളെല്ലാം നശിപ്പിക്കാറുണ്ടെന്നും യൂനസ് പറഞ്ഞു.
ഫോറസ്റ്റ് ഓഫീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തുകയും ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് യൂനസ് പറഞ്ഞു.

    Leave A Reply

    Your email address will not be published.

    You cannot copy content of this page