മുളക് കൃഷി- അല്‍പ്പം പൊടികൈകള്‍

അടുക്കളത്തോട്ടത്തിൽ ഒഴിവാക്കാൻ പറ്റാത്ത ഒരു ചെടിയാണ് മുളക്. പാചക വിഭവങ്ങളിൽ നിത്യ ഉപയോഗ സാധനം കുടിയാണ് മുളക്. മുളകിൽ അടങ്ങിയ കാപ്സൈസിൻ എന്ന ആൽക്കലോയിഡ്നു പ്രോസ്റ്റെറ്റ് കാൻസർ തടയാൻ കഴിയും എന്ന് തെളിഞ്ഞിട്ടുണ്ട്. എല്ലാവരും വീടുകളിൽ തന്നെ മുളക് കൃഷി ചെയ്തു ഉപയോഗിക്കാൻ ശ്രമിക്കൂ..
മുളക് കൃഷിയിൽ പ്രധാനമായി നേരിടുന്ന രോഗമാണ് മുരടിപ്പ്, പൂ വരാതെ നിൽക്കുന്നതും പൂ കൊഴിച്ചിലും ഞാൻ ഉൾപ്പടെ പലരും വിജയിച്ച ചില കാര്യങ്ങൾ പങ്ക് വെയ്ക്കാം.
1,മുരടിപ്പ്
കേരളത്തിലെ മണ്ണിൽ പൊതുവേ അസിഡിറ്റി കൂടുതലാണ് അസിഡിറ്റി മുരടിപ്പിന് കാരണമാകുന്നു. മുരടിപ്പിന്റെ തുടക്കത്തിൽ കുമ്മായം ചേർത്താൽ കുമ്മായത്തിൽ അടങ്ങിയ കാൽസ്യം അസിഡിറ്റി കുറച്ച് മുരടിപ്പ് ഒരു പരുധി വരെ ചെറുത്ത് നിൽക്കാൻ സഹായിക്കും.പുളിച്ച കഞ്ഞിവെളളം ചുവട്ടിൽ ഒഴിക്കുന്നതും ഇലകളിൽ കുമ്മായം കിഴിയിൽ കെട്ടി തൂവാം അല്ലങ്കിൽ ചാരം തൂവുന്നതും നല്ലതാണ്. ഇലകളിൽ തൂവുന്നതിന് മുന്പ് ഇലയിൽ കുറച്ച് വെള്ളം സ്പ്ര ചെയ്താൽ ഇലകളിൽ പറ്റി പിടിക്കാൻ സഹായിക്കും.
2, മുളക് പെട്ടന്ന് പൂ പിടിക്കാൻ
മുളക് ചെടിയിൽ പലരും പറയുന്ന പ്രശ്നമാണ് മുളക് പൂവിടുന്നില്ലെന്ന് അതിന് തൈരും പാൽക്കായവും ചേർന്ന മിശ്രിതമാണു മുളകു പൂവിടാൻ പ്രയോഗിക്കുന്നത്. 15 ലീറ്റർ വെള്ളത്തിൽ 100 മില്ലി തൈരും 5 ഗ്രാം പാൽക്കായവും ചേർത്ത് ആഴ്ചയിലൊരിക്കൽ തളിച്ചാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ മുളകുചെടികൾ അടിമുടി പൂവിടും.
മുളകു ചെടിക്ക് പാണല്‍ പച്ചിലവളമായി ചേര്‍ത്തു കൊടുക്കുക. മുളകിന് നല്ല എരിവും വീര്യവും ഉണ്ടായിരിക്കും.മുളകു ചെടിക്ക് കാലിവളവും ചേര്‍ക്കുന്നതോടൊപ്പം അല്‍പ്പം കോഴിവളവും, ആട്ടിൻ കാഷ്ഠവും ചേര്‍ക്കുക. നന്നായി തഴച്ചു വളരും കായ്പിടുത്തവും കൂടും.
3,പൂ കൊഴിച്ചിൽ
മുളക് പൂവിടാൻ തുടങ്ങുന്നതിനു മുൻപ് , കടലപിണ്ണാക്ക് വളമായി ഇട്ടു കൊടുത്താൽ പൂവ് കൊഴിച്ചിൽ നിയന്ത്രിക്കാം വിളവും കൂടും.പൂ കൊഴിച്ചിൽ തടയാനും കായ്പിടിത്തം കൂടാനും എഗ്ഗ് അമിനോ ആസിഡ് നലതാണ്.
പാൽകായം 25 gm ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിച്ചാൽ മുളകിന് മാത്രമല്ല എല്ലാ പച്ചക്കറികളിലെയും പൂ കൊഴിച്ചിൽ കുറയും.

Share On Whats App
Interested news  പടവലം കൃഷി രീതി
Share on facebook
Share on google
Share on twitter
Share on linkedin
Share on whatsapp
Share on telegram

LEAVE A REPLY

Please enter your name here
Please enter your comment!

You cannot copy content of this page