- Advertisement -

- Advertisement -

ജല്ലിക്കട്ടിന് ഓസ്‌കര്‍ എന്‍ട്രി

0

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കട്ട് എന്ന ചിത്രത്തിന് ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രി. ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് വിവരം അറിയിച്ചത്. 2011നു ശേഷം ഇത് ആദ്യമായാണ് ഒരു മലയാള ചിത്രത്തിന് ഓസ്‌കര്‍ എന്‍ട്രി ലഭിക്കുന്നത്. വിദേശ ചിത്രങ്ങളുടെ മത്സര വിഭാഗത്തിലാണ് ചിത്രം ഉള്‍പ്പെട്ടിരിക്കുന്നത്.

14 അംഗ ജൂറിയാണ് ജല്ലിക്കെട്ടിനെ തിരഞ്ഞെടുത്തത്. 27ലധികം സിനിമകളില്‍ നിന്നാണ് ജല്ലിക്കട്ടിനെ തിരഞ്ഞെടുത്തത്. ദ ഡിസിപ്പിള്‍, ഛപ്പക്, ഗുഞ്ജന്‍ സക്സേന, ശിക്കാര, ബിറ്റല്‍ സ്വീറ്റ്, ബുല്‍ബുല്‍, ഗുലാബോ സിതാബോ, ഛലാങ്, മലയാളി സംവിധായിക ഗീതു മോഹന്‍ദാസിന്റെ മൂത്തോന്‍ എന്നീ സിനിമകളെയൊക്കെ മറികടന്നാണ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ടിന് ഓസ്‌കര്‍ എന്‍ട്രി ലഭിച്ചത്. 2021 ഏപ്രില്‍ 25നാണ് ഓസ്‌കര്‍ പ്രഖ്യാപനം.

Leave A Reply

Your email address will not be published.

You cannot copy content of this page