- Advertisement -

- Advertisement -

ട്രാക്ടറിന് ട്രെയ്‌ലര്‍ ഘടിപ്പിക്കാന്‍ അനുമതിയില്ല: വോട്ടുബഹിഷ്‌കരണത്തിനൊരുങ്ങി ഡ്രൈവര്‍മാരും ഉടമകളും.

0

വര്‍ഷത്തില്‍ മൂന്ന് മാസം കാര്‍ഷികാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ട്രാക്ടര്‍,ശേഷിക്കുന്ന മാസങ്ങളില്‍ നിര്‍ത്തിയിടേണ്ട അവസ്ഥയാണെന്ന് വയനാട് ട്രാക്ടര്‍ ഡ്രൈവേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.എത്രയും പെട്ടെന്ന് ഇതിന് പരിഹാരം ഉണ്ടായില്ലെങ്കില്‍ വയനാട് ട്രാക്ടര്‍ ഡൈവേഴ്‌സ് അസോസിയേഷന്‍ വോട്ടു ബഹിഷ്‌കരണമടക്കമുള്ള പ്രത്യക്ഷ സമരവുമായി മുന്നോട്ട് പോകുമെന്നും ഭാരവാഹികള്‍ പറഞ്ഞു.പ്രസിഡണ്ട് എം.പി. ഹനീഫ , സെക്രട്ടറി വി. രാജേന്ദ്രന്‍ , ട്രഷറര്‍ ബഷീര്‍ , കെ.എസ്. ശീനോജ് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു

    Leave A Reply

    Your email address will not be published.

    You cannot copy content of this page