- Advertisement -

- Advertisement -

കരിങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചു

0

വെങ്ങപ്പള്ളിയില്‍ ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനം പൊലീസ് ഇടപെട്ട് താത്കാലികമായി നിര്‍ത്തിവെച്ചു. പിണങ്ങോട് മൂരിക്കാപ്പിലെ കരിങ്കല്‍ ക്വാറി അടച്ചു പൂട്ടണമെന്നാ വശ്യപ്പെട്ട് പ്രദേശവാസികള്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നാണ് പൊലീസ് ഇടപെട്ടത്.

ക്വാറിക്കെതിരെ പരിസരവാസികളായ സ്ത്രീകളുടെ നേതൃത്വത്തിലാണ് സമരമാരംഭിച്ചത്. ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തി വെക്കണമെന്നാവശ്യപ്പെട്ട് വാഹനം തടയുകയായിരുന്നു. പ്രദേശത്തെ പല വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്നാണ് വീട്ടമ്മമാര്‍ തന്നെ പ്രതിഷേധവുമായെത്തിയത്.

ക്വാറിയുടെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെക്കാമെന്ന ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചത്. കല്‍പറ്റ പൊലീസിന്റെ സാന്നിദ്ധ്യത്തില്‍ വിശദമായ ചര്‍ച്ച നടത്താനും തീരുമാനിച്ചു.

    Leave A Reply

    Your email address will not be published.

    You cannot copy content of this page