- Advertisement -

- Advertisement -

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം നവംബര്‍ 30 മുതല്‍

0

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിനായി ജില്ലയിലെ വിവിധ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം നവംബര്‍ 30, ഡിസംബര്‍ 1, 2, 3 തീയതികളിലും ഈ ദിവസങ്ങളില്‍ അനിവാര്യ കാരണങ്ങളാല്‍ പങ്കെടുക്കാനാകാത്തവര്‍ക്ക് ഡിസംബര്‍ 4 നും നടക്കും. നവംബര്‍ 30 ന് സെന്റ് പാട്രിക് സ്‌കൂള്‍ മാനന്തവാടി, ഡിസംബര്‍ 1 ന് പനമരം ഗവ. എച്ച്.എസ്.എസ്., 2 ന് സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന എച്ച്.എസ്.എസ്., 3 നും 4 നും കല്‍പ്പറ്റ സെന്റ് ജോസഫ് സ്‌കൂള്‍ എന്നിവിടങ്ങളിലാണ് പരിശീലനം. രാവിലെ 9.30 മുതല്‍ ഒരു മണി വരെയും ഉച്ചയ്ക്ക് 1.30 മുതല്‍ വൈകീട്ട് 5 വരെയുമുള്ള രണ്ട് ഷെഡ്യൂളുകളിലായാണ് പരിശീലനം. ജില്ലാ- ബ്ലോക്ക്തല ട്രൈനര്‍മാര്‍ നേതൃത്വം നല്‍കും. പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാവും പരിശീലനം.

Leave A Reply

Your email address will not be published.

You cannot copy content of this page