4 ലിറ്റര്‍ ചാരായവും, 30 ലിറ്റര്‍ വാഷുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു.ബത്തേരി വള്ളുവാടി ആടുകാലില്‍ ലഞ്ചു എസ്തപ്പാന് (36)നെയാണ് മീനങ്ങാടി എക്സൈസ് സര്‍ക്കിള്‍ ഓഫീസില്‍ നിന്നുമെത്തിയ പട്രോളിംഗ് ടീം അറസ്റ്റ് ചെയ്തത്. ഇന്ന് ഉച്ചയോടെയാണ് വീടിനോട് ചേര്‍ന്ന ഷെഡില്‍ നിന്നും 4 ലിറ്റര്‍ വാറ്റ് ചാരായവും 30 ലിറ്റര്‍ വാഷും പിടികൂടിയത്.
ഇയാള്‍ക്കെതിരെ അബ്കാരി ആക്ട് പ്രകാരം കേസെടുത്തു.പ്രിവന്റിവ് ഓഫീസര്‍ വിജയകുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം.എ രഘു,വി.രഘു,പി.എന്‍ ശശികുമാര്‍ ഡ്രൈവര്‍ ബാലചന്ദ്രന് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തി വ്യാജചാരായവും വാഷുമായി ലഞ്ചുവിനെ കസ്റ്റഡിയിലെടുത്തത്.