Take a fresh look at your lifestyle.

- Advertisement -

- Advertisement -

മെഡിക്കല്‍ കോളേജിലേക്ക് പോയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു. രോഗിക്കടക്കം പരിക്ക്

 

മാനന്തവാടിയില്‍ നിന്ന് രോഗിയെയും കൊണ്ട് കോഴിക്കോട് സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് പോയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു. രോഗിക്ക് ഗുരുതര പരിക്ക്. ഭാര്യക്കും ആംബുലന്‍സ് ഡ്രൈവര്‍ക്കും പരിക്ക്. ഇന്നലെ രാത്രിയാണ് സംഭവം.ദ്വാരക മൂഞ്ഞനാട്ട് ജോര്‍ജ് (60), ഭാര്യ ലില്ലി (55) എന്നിവര്‍ക്കും മാനന്തവാടിയിലെ ആംബുലന്‍സ് ഡ്രൈവര്‍ റിനുവിനുമാണ് പരിക്ക്.മറ്റ് രണ്ട് പേര്‍ കൂടി ആംബുലന്‍സില്‍ ഉണ്ടായിരുന്നു.

ന്യുമോണിയ മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് ജോര്‍ജിനെയും കൊണ്ട് ജില്ലാ ആശുപത്രിയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. നിയന്ത്രണം വിട്ട ആംബുലന്‍സ് മരത്തില്‍ ഇടിക്കുകയായിരുന്നു. ജോര്‍ജ് ഗുരുതരാവസ്ഥയില്‍ ഐ. സി.യു.വിലാണ്.

Leave A Reply

Your email address will not be published.

You cannot copy content of this page