18-ാം മത് വയനാട് ജില്ലാ ജൂഡോ ചാമ്പ്യന്‍ഷിപ്പ് കല്പറ്റ കെന്‍ യു റി യു കരാത്തെ ഓഡിറ്റോറിയത്തില്‍ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ ഉദ്ഘാടനം ചെയ്തു. അഡ്വ. വി.പി. യൂസഫ് അധ്യക്ഷത വഹിച്ചു. കേരള ജൂഡോ അസോസിയേഷന് ജനറല്‍ സെക്രട്ടറി കെ. ജോയി വര്‍ഗ്ഗീസ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജൂഡോ അസോസിയേഷന് ടെക്നിക്കല്‍ ചെയര്മാന് ഗിരീഷ് പെരുന്തട്ട, ആര്.ശ്രീജിത്ത്, സുബൈര്‍ ഇളകുളം, ഷമീം പാറക്കണ്ടി, പി.ജെ. വിഷ്ണു , പി.സി. ബൈജു, ജയിന് ആന്റണി, എന്നിവര്‍ സംസാരിച്ചു. മത്സരം ഇന്ന് സമാപിക്കും.
- Advertisement -
- Advertisement -