some_text
some_text

ബൈക്കില്‍ ചാരായം കടത്തുകയായിരുന്ന കമ്മന നടുവേലി റിജേഷ് (38), വള്ളിയൂര്‍ക്കാവ് പുതിയ വീട് സുരേഷ് (51) എന്നിവരെയാണ് തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. മാനന്തവാടി ഡി.വൈ.എസ്.പി കെ.എം ദേവസ്യക്ക് ലഭിച്ച രഹസ്യ സൂചനയുടെ അടിസ്ഥാനത്തില്‍ തലപ്പുഴ എസ്.ഐ സി ആര്‍ അനില്‍ കുമാറും സംഘവും കാട്ടിമൂലയില്‍ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് ചാരായം പിടികൂടിയത്. രണ്ട് കന്നാസുകളിലായാണ് ചാരായം സൂക്ഷിച്ചിരുന്നത്. ചാരായം കടത്താനുപയോഗിച്ച കെ.എല്‍ 12 ഇ 6144 ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെ വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കും.

Share On Whats App
Interested news  ആദിവാസി യുവാവിനെ കാണാതായതായി പരാതി
some_text

LEAVE A REPLY

Please enter your name here
Please enter your comment!