Take a fresh look at your lifestyle.

- Advertisement -

- Advertisement -

ബഹറിനിൽ കൊവിഡ് ബാധിച്ച് അഞ്ചു പേർ മരണപ്പെട്ടു. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ251 ആയി

കോവിഡ് ബാധിതരായി ചികിൽസയിൽ കഴിഞ്ഞ സ്വദേശികളായ മൂന്ന് പുരുഷന്മാരും രണ്ട് വനിതകളുമാണ് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണ സംഖ്യ 251 ആയി ഉയർന്നു. പുതുതായി രോഗം സ്ഥിരീകരിച്ച 574 പേരിൽ 167 പേർ പ്രവാസികളാണ്. 399 പേർക്ക് സമ്പർക്കത്തിലൂടെയും എട്ട് പേർക്ക് യാത്രയിലൂടെയും രോഗം പകർന്നു. നിലവിൽ 5904 പേർ വിവിധ ചികിൽ സാലയങ്ങളിലായി കഴിയുന്നുണ്ട്.

 

ഇവരിൽ 55 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. പുതുതായി 718 പേർ കൂടി സുഖം പ്രാപിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ബഹ് റൈനിൽ രോഗവിമുക്തി നേടിയവരുടെ എണ്ണം 64267 ആയി ഉയർന്നു

    Leave A Reply

    Your email address will not be published.

    You cannot copy content of this page