Take a fresh look at your lifestyle.

- Advertisement -

- Advertisement -

വാഹനപരിശോധന : ഡിജിറ്റല്‍ രേഖകള്‍ മതി 

വാഹനപരിശോധനയ്ക്കിടെ ഡിജിറ്റല്‍ രേഖകള്‍ ഹാജരാക്കിയാല്‍ മതിയെന്ന് വ്യക്തമാക്കി കേരള പൊലീസ്. രേഖകള്‍ ഡിജി ലോക്കര്‍, എം പരിവാഹന്‍ ആപ്പുകളില്‍ ഡിജിറ്റലായി സൂക്ഷിക്കാമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ പൊലീസ് വ്യക്തമാക്കുന്നു. വാഹനപരിശോധനയ്ക്കിടെ ഹാജരാക്കുന്ന ഇലക്ട്രോണിക് രേഖകള്‍ ആധികാരിക രേഖയായി അംഗീകരിക്കാനാണ് പുതുക്കിയ മോട്ടോര്‍ വാഹന നിയമപ്രകാരം നിര്‍ദ്ദേശിച്ചിരിക്കുന്നത്.

കേന്ദ്ര ഐടി മന്ത്രാലയം പുറത്തിറക്കിയ ഡിജിറ്റല്‍ ലോക്കര്‍ കേന്ദ്ര റോഡ് ഗതാഗത വകുപ്പിന്റെ എം പരിവാഹന്  എന്നീ ആപ്പുകള്‍് മുഖേന ഡ്രൈവിംഗ് ലൈസന്‍സ് ,രജിസ്‌ട്രേഷന്‍, ഇന്‍ഷുറന്‍സ് ,ഫിറ്റ്‌നസ്, പെര്‍മിറ്റ് തുടങ്ങിയ രേഖകള്‍ ഡിജിറ്റലായി സൂക്ഷിക്കാന്‍ കഴിയുമെന്നും പൊലീസ് പറയുന്നു. വാഹന പരിശോധനയ്ക്കിടയില്‍ പോലീസ് അധികാരികള്‍ക്ക് മുന്നിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്നിലും കാണിക്കാവുന്ന ആധികാരിക രേഖയാണിതെന്നും ഉദ്യോഗസ്ഥര്‍ക്ക്  ഈ ആപ്പുകള്‍ വഴി  രേഖകള്‍ പരിശോധിക്കാന്‍ ആകുമെന്നും പൊലീസ് വ്യക്തമാക്കുന്നു

Leave A Reply

Your email address will not be published.

You cannot copy content of this page