Take a fresh look at your lifestyle.

- Advertisement -

- Advertisement -

ആരോഗ്യപ്രവര്‍ത്തകരുടെ ആര്‍ടിപിസിആര്‍ ഫലം വൈകുന്നു

പെയിന്‍ ആന്‍ പാലിയേറ്റീവ് നഴ്‌സിന് കോവിഡ് സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട് ക്വാറന്റീനില്‍ കഴിയുന്ന 12 ആരോഗ്യപ്രവര്‍ത്തകരുടെ ആര്‍ടിപിസിആര്‍ ഫലം വൈകുന്നു. വാളാട് കോവിഡ് പ്രതിരോധ പ്രവര്‍ത്തനം അവതാളത്തില്‍.വാളാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ അറ്റന്‍ഡര്‍, ഓഫീസ് സ്റ്റാഫ്, പിഎച്ച്‌സിയിലെ എച്ച് ഐമാര്‍ തുടങ്ങി 12 ഓളം ആരോഗ്യപ്രവര്‍ത്തകരാണ് പരിശോധനാഫലം വൈകുന്നത്തിന്റെ പേരില്‍ 12 ദിവസമായി ക്വറന്റീനില്‍ കഴിയുന്നത്.

7 ദിവസം ക്വറന്റീനില്‍ കഴിഞ്ഞ ജീവനക്കാര്‍ കഴിഞ്ഞ 23,24 തിയ്യതികളിലാണ് ടെസ്റ്റിന് വിധേയമായത്. ടെസ്റ്റ് കഴിഞ്ഞു 7 ദിവസം ആയിട്ടും ഇവരുടെ റിസള്‍ട്ട് വന്നിട്ടില്ല. ഈ ടെസ്റ്റുകള്‍ മുഴുവന്‍ ബത്തേരിയിലെ ലാബിലേക്ക് ആണ് അയച്ചിട്ടുള്ളത്. അതെ സമയം കോഴിക്കോട് ലാബിലേക്ക് അയച്ച 32 ഓളം ടെസ്റ്റ് റിസള്‍ട്ട് 2 ആം ദിവസം ലഭ്യമായിട്ടുണ്ട് ആരോഗ്യപ്രവര്‍ത്തകരുടെ ടെസ്റ്റ് റിസള്‍ട്ട് വൈകുന്നത് വലിയ ആശങ്കയാണ് പി എച്ച് സി യില്‍ ഉണ്ടാക്കുന്നത്.

Leave A Reply

Your email address will not be published.

You cannot copy content of this page