- Advertisement -

- Advertisement -

വിദ്യാര്‍ത്ഥിക്ക് ടാബ് കൈമാറി

0

സുല്‍ത്താന്‍ ബത്തേരി സര്‍വജന ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീം വിദ്യാര്‍ത്ഥികളുടെയും, അദ്ധ്യാപകരുടെയും നേതൃത്വത്തില്‍ ഓടപ്പള്ളം പുതുവീട് കാട്ട് നായ്ക്ക കോളനിയിലെ മിനി എന്ന വിദ്യാര്‍ത്ഥിക്ക് ടാബ് നല്‍കി. വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ ലൈന്‍ പഠന സൗകര്യ മൊരുക്കുന്നതിനായി എന്‍.എസ്.എസ് നടപ്പാക്കുന്ന എഡ്യൂ ഹെല്‍പ്പ് പദ്ധതിയുടെ ഭാഗമായാണ് ടാബ് വിതരണം.പുതുവീട് കോളനിയില്‍ ടാബ് വിതരണം മുനിസിപ്പല്‍ കൗണ്‍സിലര്‍ എസ്. ശരത്ത് നിര്‍വഹിച്ചു. പ്രിന്‍സിപ്പാള്‍ പി. എ. അബ്ദുള്‍ നാസര്‍ അദ്ധ്യക്ഷനായിരുന്നു. പി ടി എ പ്രസിഡന്റ് എം അബ്ദുള്‍ അസീസ് , ദ്വീപാ വി. എസ്, സൗമ്യ കെ. വി, അപര്‍ണ്ണാ അനില്‍ എന്നിവര്‍ സംസാരിച്ചു.

    Leave A Reply

    Your email address will not be published.

    You cannot copy content of this page