പോലീസ് വകുപ്പിന്റെ ഉത്തരവാദിത്തത്തിലുള്ള 164 വാഹനങ്ങള്‍ ലേലം ചെയ്യുന്നു

ജില്ലയിലെ മാനന്തവാടി, കല്‍പ്പറ്റ, ബത്തേരി, പുല്‍പ്പള്ളി, തിരുനെല്ലി, വൈത്തിരി, കമ്പളക്കാട്, പനമരം, തലപ്പുഴ എന്നീ പോലീസ് സ്റ്റേഷന്‍ പരിസരങ്ങളില്‍ അതത് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ ഉത്തരവാദിത്തത്തിലുള്ള 164 വാഹനങ്ങള്‍ ലേലം ചെയ്യുന്നു. അവകാശികള്‍ ഇല്ലാത്തതും നിലവില്‍ അന്വേഷണവസ്ഥയിലോ, കോടതി വിചാരണയിലോ ഇല്ലാത്തതുമായ വാഹനങ്ങളാണ് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അവകാശികളില്ലാത്ത വാഹനങ്ങളായി പരിഗണിച്ച് പൊതു ലേലം ചെയ്യുന്നത്. ഈ വാഹനങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള അവകാശവാദം ഉന്നയിക്കാനുണ്ടെങ്കില്‍ 30 ദിവസത്തിനകം മതിയായ രേഖകള്‍ സഹിതം ജില്ലാ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് മുന്‍പാകെയോ ബന്ധപ്പെട്ട പോലീസ് സൂപ്രണ്ട് മുന്‍പാകെയോ ബന്ധപ്പെട്ട പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മുന്‍പാകെയോ ഹാജരായി അവകാശവാദം രേഖാപരമായി ഉന്നയിക്കാവുന്നതാണ്. നിശ്ചിത കാലാവധിയില്‍ അവകാശവാദം ഉന്നയിക്കാത്ത വാഹനങ്ങള്‍ അവകാശികള്‍ ഇല്ലാത്ത വാഹനങ്ങളായി പരിഗണിച്ച് എം.എസ്.ടി.സി വെബ് സൈറ്റായ www.mstcecommerce.com മുഖേന ലേലം ചെയ്ത് സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Share On Whats App
Interested news  ഹൈടെക്ക് ക്ലാസ് മുറികള്‍ ഉദ്ഘാടനം ചെയ്തു
Share on facebook
Share on google
Share on twitter
Share on linkedin
Share on whatsapp
Share on telegram

LEAVE A REPLY

Please enter your name here
Please enter your comment!

You cannot copy content of this page