സ്‌നേഹ വീടിന്റെ താക്കോല്‍ദാന കര്‍മ്മം നടന്നു

മാനന്തവാടി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്‌നേഹ ശുശ്രൂഷ ചാരിറ്റബിള്‍ ട്രസ്റ്റ് തലപ്പുഴ പുതിയിടത്ത് നിര്‍മ്മിച്ചു നല്‍കുന്ന സ്‌നേഹ വീടിന്റെ താക്കോല്‍ദാന കര്‍മ്മം നടന്നു.ചെറുവേലില്‍ ഉലഹന്നന് നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാനം ട്രസ്റ്റ് പ്രസിഡന്റ് എന്‍.എക്‌സ്. തോമസ് നിര്‍വ്വഹിച്ചു.

പുതിയിടം എസ്.എച്ച് കോണ്‍വെന്റ് സൗജന്യമായി നല്‍കിയ ഭൂമിയിലാണ് വീടു നിര്‍മിച്ചു കൊടുത്തത്. ഫാ.ജോഫ്രി വീട് വെഞ്ചിരിപ്പു കര്‍മ്മം നിര്‍വ്വഹിച്ചു. പുതിയിടം പള്ളി വികാരി ഫാ.വിപിന്‍, ഡി.എച്ച് കോണ്‍വെന്റ് സിസ്റ്റര്‍മാര്‍ സ്‌നേഹ ശുശ്രൂഷ ചാരിറ്റബിള്‍ ട്രസ്റ്റ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കോവിഡ് നിബന്ധനകള്‍ക്ക് വിധേയമായാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. നിര്‍ദ്ധനരായ  രോഗികള്‍ക്ക് ശുശ്രൂഷയും പാവപ്പെട്ടവര്‍ക്ക് പാര്‍പ്പിട സൗകര്യം ഒരുക്കുന്നതിനും ഭക്ഷ്യ കിറ്റു വിതരണവും തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ സ്‌നേഹ ശുശ്രൂഷ ചാരിറ്റബള്‍ ട്രസ്റ്റ് നടത്തിവരുന്നു.

Share On Whats App
Interested news  എട്ട് ദിവസം കൊണ്ട് പൂപ്പൊലിയിൽ എത്തിയത് ഒരു ലക്ഷം പേർ : വരുമാനത്തിലും വൻ വർദ്ധന
Share on facebook
Share on google
Share on twitter
Share on linkedin
Share on whatsapp
Share on telegram

LEAVE A REPLY

Please enter your name here
Please enter your comment!

You cannot copy content of this page