ചീരാലില്‍ അലഞ്ഞു തിരിഞ്ഞു നടന്ന ആയിഷയെ സാമൂഹ്യനീതി വകുപ്പ് ഏറ്റെടുത്തു. ഇന്ന് ഇവരെ ചീരാലില്‍ നടന്ന ആന്റി ജന്‍ പരിശോധനക്ക് വിധേയയാക്കി.ഫലം നെഗറ്റീവായതോടെ വകുപ്പ് ഏറ്റെടുക്കുകയായിരുന്നു.കടത്തിണ്ണകളിലും, വീട്ടു വരാന്തകളിലും അഭയം തേടിയ ഇവരെ പോലീസ് താല്‍ക്കാലിക സംവിധാനമൊരുക്കിയാണ് പാര്‍പ്പിച്ചിരുന്നത്.ഇന്ന് മാനന്തവാടിയിലെത്തിക്കാന് നൂല്‍പ്പുഴ പോലീസിന് സാമൂഹ്യനീതി വകുപ്പ് നിര്‍ദ്ദേശം നല്കി