Take a fresh look at your lifestyle.

- Advertisement -

- Advertisement -

ഗൈനോക്കോളജി ഒ.പി. പ്രവര്‍ത്തിക്കുന്നില്ല രോഗികള്‍ ദുരിതത്തില്‍

മാനന്തവാടി ജില്ലാ ആശുപത്രി കൊവിഡ് ആശുപത്രി ആയതോടെ ഗൈനക്കോളജി ഒ.പി. വിഭാഗം മാനന്തവാടി ജ്യോതി ആശുപത്രിയിലാണ് പ്രവര്‍ത്തിക്കുന്നത്.കഴിഞ്ഞ നാല് ദിവസമായി ഇവിടെ ഗൈനക്കോളജി വിഭാഗം ഡോക്ടര്‍മാരില്ലാത്തതിനാല്‍ പ്രവര്‍ത്തിക്കുന്നില്ല.ഒ.പി. പ്രവര്‍ത്തിക്കാത്തതോടെ ഗര്‍ഭിണികള്‍ക്കും സ്ത്രീകള്‍ക്കുമുണ്ടാകുന്ന മറ്റ് രോഗങ്ങള്‍ക്കും ചികിത്സ ലഭിക്കാത്ത സ്ഥിതിയാണുള്ളത്.

ജില്ലാ ആശുപത്രിയില്‍ നിലവില്‍ അഞ്ച് ഗൈനക്കോളജി ഡോക്ടര്‍മാരാണുള്ളത്. ഒരാള്‍ അവധിയിലും, ഒരാള്‍ കൊറോണ ഡ്യൂട്ടിയിലുമാണ്. മറ്റ് മൂന്ന് പേരാണ് ഗൈനക്ക് ഒ.പി.കളില്‍ ഗര്‍ഭിണികളെയും മറ്റ് ഗര്‍ഭാശയ സംബന്ധമായ രോഗമുള്ളവരെയും നോക്കുന്നത്.ഒ.പി. പ്രവര്‍ത്തിക്കാത്തതോടെ ഗര്‍ഭിണികളും ഗര്‍ഭ സംബന്ധമായി ആശുപത്രിയിലെത്തുന്ന രോഗികളും ദുരിതമനുഭവിക്കുകയാണ്.അടിയന്തിര ഘട്ടങ്ങളിലുള്ള പ്രസവചികിത്സ മാനന്തവാടി സെന്റ് ജോസഫ് ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ടെങ്കിലും ഗൈനക്കോളജി ഒ.പി. പ്രവര്‍ത്തിക്കാത്തത് സ്ത്രീകളെ സംബന്ധിച്ച് ദുരിതം തന്നെ.

Leave A Reply

Your email address will not be published.

You cannot copy content of this page