മേപ്പാടിയില്‍ അതിതീവ്രമഴ

മേപ്പാടി പഞ്ചായത്തിലെ കള്ളാടി, പുത്തുമല, ചൂരല്‍മല മുണ്ടക്കൈ പ്രദേശങ്ങളില്‍ അതിതീവ്രമഴയാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പെയ്തത്. ചൂരല്‍മലയില്‍ ഇന്ന് കാലത്ത് 8.30വരെ 24 മണിക്കൂറില്‍ 370.മില്ലീമീറ്റര്‍ മഴ രേഖപ്പെടുത്തി. അപകടകരമായ അളവിലുള്ള മഴയാണിത്. മുണ്ടക്കൈ റാണിമല എസ്റ്റേറ്റിലെ ഏതാനും തൊഴിലാളി കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതോടൊപ്പം പുഞ്ചിരിമട്ടം കോളനിയിലെ 4 കുടുംബങ്ങളെ മുണ്ടക്കൈ ജി.എല്‍.പി. സ്‌കൂളിലെ ക്യാമ്പിലേക്കും മാറ്റി. ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍ കൂടുതല്‍ സുരക്ഷാ മുന്‍കരുതല്‍ നടപടികളേക്കുറിച്ച് പരിശോധിച്ചു വരുന്നു.

Share On Whats App
Interested news  ഹരിതകേരളം മിഷന്‍ ടാസ്‌ക് ഫോഴ്‌സ് യോഗം ചേര്‍ന്നു
Share on facebook
Share on google
Share on twitter
Share on linkedin
Share on whatsapp
Share on telegram

LEAVE A REPLY

Please enter your name here
Please enter your comment!

You cannot copy content of this page