മരം കടപുഴകി വീണ് നിരവധി വീടുകള്‍ തകര്‍ന്നു.

പുല്‍പ്പള്ളി കാറ്റിലും മഴയിലും മരം കടപുഴകി വീണ് നിരവധി വീടുകള്‍ തകര്‍ന്നു. പട്ടാണിക്കുപ്പ് കുന്നത്ത് വടക്കയില്‍ സാമുവേലിന്റെ വീടിനു മേല്‍ മരം വീണ് വീട് തകര്‍ന്നു.ശശിമല ബിനോയിന്റെ കടയുടെ മുകളില്‍ മരം വീണ് കെട്ടിടം ഭാഗികമായി തകര്‍ന്നു.ഇതിനു പുറമേ ഇന്നലെ രാത്രിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കല്ലുവയല്‍ എരിത്തോട്ട് ദാമോദരന്റെ 2 ഏക്കറോളമുള്ള വാഴ പൂര്‍ണ്ണമായി കാറ്റില്‍ നിലംപൊത്തി. മേഖലയില്‍ വ്യാപകമായ കൃഷി നാശമാണ് ഉണ്ടായത്. മരങ്ങള്‍ റോഡിലേക്ക് കടപുഴകി വീണത് മൂലം വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നതോടെ പുല്‍പ്പള്ളി മേഖലയില്‍ 2 ദിവസമായി വൈദ്യുതി പൂര്‍ണ്ണമായി നിലച്ചു .പുല്‍പ്പള്ളി- മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ മാത്രം ലക്ഷങ്ങളുടെ കൃഷിനാശമാണ് ഉണ്ടായത്.

Share On Whats App
Interested news  തടസ്സങ്ങള്‍ ഉടന്‍ നീക്കും തടാകം അധികൃതര്‍
Share on facebook
Share on google
Share on twitter
Share on linkedin
Share on whatsapp
Share on telegram

LEAVE A REPLY

Please enter your name here
Please enter your comment!

You cannot copy content of this page